Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000ന് മുകളില്‍. പവന് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64,000 കടന്നത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് […]

Keralam

തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുത്; വീഴ്ച ഉണ്ടായാൽ നടപടി; നിർദേശവുമായി DGP

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പൊലീസ് മേധാവി. ലോക്കൽ പൊലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുന്നറിയിപ്പ് നൽകി. ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സുപ്രധാന കേസുകളിൽ ആദ്യം മുതൽ ക്രൈം ബ്രാഞ്ച് […]

Keralam

പേഴ്സ്ണൽ സ്റ്റാഫുകളുടെ യാത്ര, 7 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്; രാജ്ഭവനും അധിക സഹായം

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്ര ചിലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ടായി ഏഴുലക്ഷം രൂപ അനുവദിച്ചത്. യാത്ര ബത്തക്കായി ബജറ്റിൽ വകയിരുത്തിയ 35 ലക്ഷം രൂപയ്ക്ക് പുറമേയാണ് അധിക ഫണ്ട്. 97 പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. ഇവർക്കെല്ലാമായിട്ടാണ് […]

Keralam

ആശാ വർക്കർമാരുടെ സമരം 23-ാം ദിവസത്തിലേക്ക്; ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 23-ാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു നേതാവിൻ്റെ അപകീർത്തികരമായ പരാമർശത്തിനെതിരെ പ്രതിഷേധം ഉണ്ടാകും. ബിജെപിയും ആശ വർക്കേഴ്സ് സമരത്തെ പിന്തുണച്ച് പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിലേക്ക് രാവിലെ 11 ന് മാർച്ച് നടത്തും. മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആശാ […]

Keralam

ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ

കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും. മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ […]

Keralam

സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; സംഘടനകളുമായി സർക്കാർ ചർച്ച നടത്തും

സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ. സിനിമ സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. മന്ത്രി സജി ചെറിയാൻ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കാൻ നിർദേശം നൽകി. സമരത്തിനിറങ്ങുന്ന സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയിൽ നടക്കും. സർക്കാരിന് സമർപ്പിക്കേണ്ട ആവശ്യങ്ങൾ യോഗം ചർച്ച […]

Keralam

നെന്മാറ ഇരട്ടക്കൊല; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മൊഴയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ വ്യക്തമാക്കി. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും സാക്ഷികൾ പറഞ്ഞു. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ചെന്താമര അപായപ്പെടുത്തുമെന്ന് കരുതി പ്രദേശത്ത് നിന്ന് […]

World

യു.കെ.യിൽ മാഞ്ചെസ്റ്ററിലെ വീട്ടിൽ തീപിടുത്തം: നാലുവയസുകാരിക്ക് ദാരുണാന്ത്യം

യു.കെ: മാഞ്ചസ്റ്ററിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. നഗരത്തിലെ റുഷോം പ്രദേശത്തെ കെട്ടിടത്തിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ നാലു സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. തീവെയ്പ്പ് ആസുത്രിതമാണെന്ന സംശയത്തിൽ 44 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് […]

Keralam

രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നല്ലാതെ ഡാ പൊന്നളിയാ എന്നഭിസംബോധന ചെയ്യാന്‍ പറ്റുമോ ? എന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും […]

Business

വിദേശവിനിമയ ചട്ട ലംഘനം; പേടിഎമ്മിന് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

ഡൽഹി: വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഡിജിറ്റൽ പെയ്മെന്‍റ് ആപ്പായ പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിനും (ഒ.സി.എൽ) രണ്ട് അനുബന്ധ കമ്പനികൾക്കും ഇഡി യുടെ കാരണം കാണിക്കൽ നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസെന്ന് ഒ.സി.എൽ വ്യക്തമാക്കി. ഒ.സി.എല്ലിൽ 245 […]