Keralam

‘കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ അധികാരം നിലനിര്‍ത്താന്‍ നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയ സര്‍ക്കാര്‍’; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹപാഠികളുടെ അക്രമണത്തില്‍ മരണമടഞ്ഞ ഷഹബാസിന് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഓരോ ദിവസവും കൊലപാതക […]

Sports

രഞ്ജി കിരീടം എന്ന സ്വപനം അകലുന്നു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ നായർക്ക് സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കടന്നു. നിലവിൽ 226 റൺസിന്റെ ലീഡ് വിദർഭയ്ക്ക് ഉണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. കരുണ്‍ നായര്‍ 100, യാഷ് റാത്തോഡ്(0) […]

Keralam

സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്സ് 2 വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ജനുവരി 20ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ പുതുക്കിപ്പണിയല്‍ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിനെ ഏല്‍പ്പിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്റെ എക്സ്റ്റന്‍ഷന്‍ […]

Keralam

കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്റെ ‘തലയോട്ടി തകർന്നു’; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു.നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിന്റെ […]

Keralam

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

എംഎൽഎ യു പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ […]

Keralam

‘ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും, പ്രധാനമന്ത്രിയെ ധരിപ്പിക്കും’: സുരേഷ് ഗോപി

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി സമര വേദിയിലെത്തി ആശാവർക്കർമാരെ നേരിൽ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. […]

Keralam

പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്ത് നിർത്തി സഹകരിപ്പിക്കും; തനിക്ക് ലഭിച്ചത് പൂർണ പിന്തുണ, തോമസ് കെ തോമസ്

പാർട്ടിയിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. തന്റെ സഹോദരൻ പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഏകകണ്ഠമായിട്ടാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്ത് നിർത്തി സഹകരിപ്പിക്കുമെന്നും ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക […]

Keralam

‘ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ വേറൊരു കാഴ്ചയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ’; മുഖ്യമന്ത്രി

കേരളത്തിൻ്റെ മാറ്റമാണ് DYFIയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ചിന്തകളിൽ ഏത് തരത്തിൽ മാറ്റം വരുന്നു എന്നതിൻ്റെ തെളിവ് കൂടിയാണിത്. ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ ഇത്തരമൊരു പരിപാടി വേറൊരു കാഴ്ചയാണ്. DYFI യുടെ വേറിട്ട പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ. മാധ്യമങ്ങൾ അപഥ […]

Movies

പ്രേക്ഷകരെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും ഐശ്വര്യ ലക്ഷ്മി- ഷറഫുദ്ദീൻ ചിത്രം ‘ഹലോ മമ്മി’ ഒടിടിയിൽ

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ഹലോ മമ്മി’ ഒടിടിയിലെത്തി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി എന്റർടെയ്‌നർ ഇതിനോടകം തന്നെ ഒടിടിയിലും മികച്ച പ്രതികരണം നേടുന്നുണ്ട്.  നവംബറിൽ തിയേറ്ററുകളിലെത്തിയ ‘ഹലോ മമ്മി’ […]

World

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായി; കൃത്രിമശ്വാസം നൽകുന്നു

റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായി. ശ്വാസതടസത്തെ തുടർന്ന് മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നു. ചികിത്സ തുടരുന്നുവെന്ന് വത്തിക്കാൻ. ന്യുമോണിയ ബാധയെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ കഴിഞ്ഞമാസം 14നാണ് പ്രവേശിപ്പിച്ചത്. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്സ് […]