India

“ഹിന്ദി അടിച്ചേൽപ്പിക്കുന്നു”; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ ആകില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി. […]

Keralam

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 3 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച 2 […]

Keralam

കേന്ദ്ര അവഗണന; കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം

കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം പൗരാവകാശ ലംഘനമെന്ന് ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ന്യായീകരിച്ചു. ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്നും മുൻ കോടതിയലക്ഷ്യ […]

Keralam

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം; 30 ല്‍ 17 ഇടത്ത് വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടതുമുന്നണി 17 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. ഏഴാം വാര്‍ഡില്‍ […]

Keralam

സംസ്ഥാനത്ത് അടുത്ത 3 ദിവസം ചൂട് കൂടും; വടക്കൻ ജില്ലകളിൽ സാധ്യത കൂടുതൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയിൽ 2-4°c വരെ വർധനവിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ […]

Keralam

‘അഭിമുഖം നൽകിയത് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുമ്പ്’; പോഡ്കാസ്റ്റ് വിവാദത്തിൽ വ്യക്തത വരുത്തി ശശി തരൂര്‍

പോഡ്കാസ്റ്റ് വിവാദത്തിൽ വ്യക്തത വരുത്തി ഡോ. ശശി തരൂർ എംപി. അഭിമുഖം നൽകിയത് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുൻപ് എന്നാണ് വിശദീകരണം. മറ്റു ചോദ്യങ്ങളോട് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല. ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയും അതൃപ്തിയിലെന്ന അഭ്യൂഹങ്ങൾക്കിടയാണ് ഡോ.ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. ദി ഇന്ത്യൻ എക്സ്പ്രസിന് […]

Keralam

ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ ഭാഗം, അവരാണ് ഇടപെടേണ്ടത്; എ വിജയരാഘവൻ

ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നും അവരാണ് പ്രശ്നത്തിൽ ഇടപെടേണ്ടതെന്നും സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലാണ്. അനുഭാവപൂർവമായ സമീപനമാണ് സർക്കാർ ആശമാർക്കായി സ്വീകരിച്ചത്. പിണറായി സർക്കാറിനെതിരെ സമരം നടത്താനാണ് ആശാവർക്കർമാരെ ഉപയോഗിക്കുന്നതെന്നും എ വിജയരാഘവൻ […]

Technology

കൈറ്റിന്റെ പുതിയ ചുവടുവയ്പ്പ്; സാധാരണക്കാർക്കും ഇനി എ.ഐ പഠിക്കാം

സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിർമ്മിത ബുദ്ധി (AI) സാധാരണക്കാർക്കും പഠിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന ഒരു ഓൺലൈൻ കോഴ്സാണ് കൈറ്റ് അവതരിപ്പിക്കുന്നത്. നാല് ആഴ്ച നീണ്ടുനിൽക്കുന്ന ഈ കോഴ്സിന്റെ പേര് […]

Keralam

പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പൊലീസ് ഒഴിവാക്കും. നിയമ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് […]

Keralam

തലസ്ഥാനത്ത് നടന്നത് ക്രൂര കൊലപാതകം; പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യം അന്വേഷിക്കും, മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകം സമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയ സംഭവമെന്ന് മന്ത്രി ജി ആർ അനിൽ. നടന്നത് ക്രൂര കൊലപാതകം. പ്രതിയുടെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടുവരുന്നുണ്ടെന്നും അഫാൻ ലഹരിക്ക് അടിമയായിരുന്നോ എന്ന് കൂടുതൽ ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കാമെന്നും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. […]