Health

പച്ചയെക്കാള്‍ വിഷം ഉണങ്ങിയാല്‍, അരളി കത്തിക്കുന്നതും കമ്പോസ്റ്റ് ആക്കുന്നതും അപകടം

ഉണങ്ങിയ ചെടികളെല്ലാം കൂട്ടിയിട്ടു കത്തിക്കുമ്പോൾ അക്കൂട്ടത്തിൽ അരളിച്ചെടി പെടാതെ ശ്രദ്ധിക്കണം. ഉണങ്ങിയ അരളി കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാലും അപകടമാണ്. നാട്ടിലെങ്ങും വ്യാപകമായി കണ്ടുവരുന്ന ഒരു അലങ്കാര സസ്യമാണ് അരളി. അപ്പോസയനെസിയെ കുടുംബത്തിൽ പെട്ട ഇവയ്ക്ക് വലിയ പരിപാലനത്തിന്റെ ആവശ്യമില്ലാത്തതിനാൽ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം […]

India

രാജ്യത്ത് ഒരു എച്ച്എംവിപി കേസ് കൂടി; മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്

രാജ്യത്ത് ഒരു എച്ച്എംപി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിലെ പവായ് ഏരിയയിലെ ഹിരാനന്ദാനി ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സ തേടിയിരുന്നത്. റാപ്പിഡ് പിസിആര്‍ ടെസ്റ്റിലാണ് രോഗമുള്ളതായി കണ്ടെത്തിയത്. ചുമയും ശ്വാസതടസവും വര്‍ധിച്ചതോടെ കുഞ്ഞിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് […]

India

‘കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി കൈപ്പറ്റാം’, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജേനയാണ് തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത്. ഇന്ത്യാപോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്ന വ്യാജേന തട്ടിപ്പുകാര്‍ പുറത്തുവിട്ട വെബ്സൈറ്റ് ലിങ്ക് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. തപാല്‍ വകുപ്പ് വഴി സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം […]

Keralam

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് […]

Movies

തിയേറ്ററിൽ പരാജയം; ഓസ്കാർ പ്രാഥമിക പട്ടികയിൽ സർപ്രൈസ് എൻട്രി നേടി ‘കങ്കുവ’

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ സിരുത്തൈ ശിവയുടെ കങ്കുവയും ഇടം പിടിച്ചു. സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായെത്തിയ തമിഴ് ചിത്രമാണ് കങ്കുവ. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് […]

Keralam

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം: ഹൈക്കോടതി

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ലൈംഗികാതിക്രമമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ […]

Keralam

ദിവ്യ ഉണ്ണി കലൂരിലെ പരിപാടിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍; ഇതിനപ്പുറം സാമ്പത്തിക ലാഭമുണ്ടായോ എന്ന് പോലീസ് പരിശോധിക്കും

കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയില്‍, സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നു. ഇതുവരെ പിടിയിലായ അഞ്ച് പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പോലീസ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.  പരിപാടിക്കായി പണമെത്തിയ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. നാളെ പ്രതികളുടെ […]

Keralam

മകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയം പുനഃക്രമീകരിച്ചു

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുനഃക്രമീകരിച്ചു.സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നേരത്തെ 1 മണി വരെയായിരുന്നു പ്രവേശന സമയം. അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയായി […]

District News

കോട്ടയത്ത് ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് ; കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി

കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച പള്ളിക്കത്തോട് ആനിക്കാട് പള്ളിത്താഴെ വീട്ടിൽ ആലീസ് ചാക്കോയുടെ പിഴ ശിക്ഷയാണ് സെഷൻസ് കോടതി ശരിവച്ചത്. കോട്ടയം […]

Keralam

പെട്ടി വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ താക്കീത്; ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എം.വി ​ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസിന് താക്കീത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു. എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണങ്ങൾ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ ഏതറ്റം […]