Business

സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. […]

Technology

സ്പേസ് എക്സ് സ്റ്റാർഷിപ്പ് വീണ്ടും ആകാശത്തിലേക്ക്: എട്ടാം പരീക്ഷണ വിക്ഷേപണം വെള്ളിയാഴ്ച

സ്‌പേസ് എക്‌സിന്റെ ഏറ്റവും പുതിയ പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ബഹിരാകാശ ലോകം. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണമാണ് വെള്ളിയാഴ്ച നടക്കുന്നത്. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപണം. ഏഴാമത്തെ വിക്ഷേപണ പരീക്ഷണം ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ എട്ടാമത്തെ പരീക്ഷണം വിജയിക്കുകയെന്നത് […]

Keralam

കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത; കെ സുധാകരൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും. അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ […]

Keralam

മുഖ്യമന്ത്രി പദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെ വി തോമസ്; മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും ചോദ്യം

മുഖ്യമന്ത്രി പദത്തില്‍ ഡോ ശശി തരൂരിനെ പിന്തുണച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. ശശി തരൂര്‍ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും കെവി തോമസ് ചോദിച്ചു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്ത് […]

Keralam

‘വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ; എതിർക്കാനും കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ ആളുകൾ ഉണ്ട്’; ശശി തരൂർ

വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ എന്നതാണ് തന്റെ അഭിപ്രായമെന്ന് ഡോ. ശശി തരൂർ എംപി. തന്നെ എതിർക്കാനും താൻ പറയുന്നതിൽ കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ പോലും ആളുകൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. താൻ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും നാട് നന്നാകണം എന്നതാണ് ആവശ്യമെന്നും  ഡോ. ശശി തരൂർ […]

Technology

ജിമെയിലിന് പുതിയ സുരക്ഷാ ഫീച്ചർ: ക്യൂആർ കോഡ് ലോഗിൻ

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സേവനമാണ് ജിമെയിൽ. ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിമെയിൽ. നിലവിൽ ലോഗിൻ ചെയ്യുമ്പോൾ എസ്എംഎസ് വഴി ലഭിക്കുന്ന ടു-ഫാക്ടർ ഓതൻ്റിക്കേഷൻ കോഡിന് പകരം ക്യൂആർ കോഡ് ഉപയോഗിക്കുന്ന രീതിയാണ് പുതിയതായി അവതരിപ്പിക്കാൻ പോകുന്നത്.  ഫോബ്സ് മീഡിയയുടെ […]

Keralam

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും. ബി ലിസ്റ്റ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുളള മാനദണ്ഡങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും. പുനരധിവാസത്തിന് മൂന്ന് ഗുണഭോക്തൃ പട്ടികകളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. അതില്‍ രണ്ടെണ്ണം നിലവില്‍ തന്നെ പുറത്തു വന്നു കഴിഞ്ഞു. […]

India

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ; മലയാളി ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്. ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ […]

Keralam

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍; കേരളത്തിലെ ആശമാര്‍ മെച്ചപ്പെട്ട സ്ഥിതിയിലെന്ന് ശ്രീമതി

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി […]

Keralam

കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സമരം; സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്; എം വി ജയരാജന്‍ ഒന്നാം പ്രതി

കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ന്യായീകരിച്ചു. ഒരിക്കല്‍ കൂടി ജയിലില്‍ പോകാന്‍ തയ്യാറെന്നും മുന്‍ കോടതിയലക്ഷ്യ […]