District News

‘ദേഹമാസകലം ലോഷൻ പുരട്ടി, ഡിവൈഡർ കൊണ്ട് കുത്തി’, നിലവിളിച്ച്‌ കരയുമ്പോഴും അട്ടഹസിച്ച്‌ ക്രൂരത; കോട്ടയത്തെ റാഗിങ് ക്രൂരതയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: കോട്ടയം നഴ്സിംഗ് കോളജിലെ റാഗിങ് ക്രൂരതയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു പിന്നാലെയാണ് നടപടി.വിഷയത്തിൽ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നൽകണം. സഹ്യാദ്രി റൈറ്റ്സ് ഫോറം […]

Keralam

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകണം; സര്‍വ്വ പിന്തുണയും നല്‍കുമെന്ന് എസ്എഫ്‌ഐ

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ജനറല്‍ നേഴ്‌സിങ് വിഭാഗത്തില്‍ റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സര്‍വ്വ പിന്തുണയും എസ്എഫ്‌ഐ നല്‍കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം […]

Keralam

46 ദിവസത്തിന് ശേഷം വീട്ടിലേക്ക്; ഉമാ തോമസ് ആശുപത്രി വിട്ടു

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലേക്ക് മടങ്ങുന്നത്. ഡിസംബർ 29 ന് കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാരിയെല്ല് പൊട്ടുകയും. […]

District News

കോട്ടയം റാഗിങ്; കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്‌പി

കോട്ടയം: കോട്ടയം ഗവണ്‍മെന്‍റ് നഴ്‌സിങ് കോളജില്‍ കൂടുതൽ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്‌പി ഷാഹുല്‍ ഹമീദ്. വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് എസ് പി വ്യക്തമാക്കി. ‘വാർഡൻ്റെയും പ്രിൻസിപ്പാളിൻ്റെയും മൊഴി രേഖപ്പെടുത്തും. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. രാഹുൽ എന്ന പ്രതി […]

District News

കോട്ടയം നഴ്സിങ് കോളജ് റാ​ഗിങ്; ‘വിദ്യാർത്ഥികൾ ആരും പരാതി പറഞ്ഞിരുന്നില്ല’; മാതൃകപരമായ ശിക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ

കോട്ടയം സർക്കാർ നഴ്‌സിങ് കോളജിലെ റാ​ഗിങ് പരാതിയിൽ പ്രതികരിച്ച് പ്രിൻസിപ്പൽ ഡോ. സുലേഖ എ.ടി. വിദ്യാർത്ഥികൾ ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മൂന്ന് മാസത്തിനിടെ പല തവണ ആൻ്റി റാഗിംങ് സ്കാസ് പരാതികൾ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന കെയർ ടേക്കർ ശബ്ദം ഒന്നും കേട്ടില്ലെന്നാണ് […]

Business

790 ജിബി ഡേറ്റ, 13 മാസ കാലാവധി; കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: താങ്ങാനാവുന്ന വിലയില്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കെതിരെ കടുത്ത മത്സരം കാഴ്ചവെയ്ക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 30 ദിവസം മുതല്‍ 395 ദിവസം വരെയുള്ള ബജറ്റ്-സൗഹൃദ പ്ലാനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പതിവ് റീചാര്‍ജുകള്‍ മടുത്തുവെങ്കില്‍, ദൈര്‍ഘ്യമേറിയ ബിഎസ്എന്‍എല്ലിന്റെ വാലിഡിറ്റി പ്ലാന്‍ പരിഗണിക്കാവുന്നതാണ്. 395 […]

World

അബ്ദു റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി വെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ അബ്ദു റഹീമിന്റെ മോചനം വൈകും. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി വെച്ചു. എട്ടാം തവണയാണ് കേസ് മാറ്റി വെക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. ഇന്ന് മോചന ഉത്തരവ് […]

Keralam

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയായിരുന്നു സംഭവം നടന്നത്. ആശുപത്രിയിൽ […]

India

പുതിയ ആദായനികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പുതിയ ആദായനികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കര്‍ ഓം ബിര്‍ലയോട് ധനമന്ത്രി ആവശ്യപ്പെട്ടു. പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയതിന് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. കരട് നിയമം സഭയുടെ സെലക്ട് […]

Keralam

‘ഒന്നിനും കൊള്ളാത്ത വനം മന്ത്രിയെ പുറത്താക്കണം’; രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വനം മന്ത്രിക്ക് ഒന്നിനും നേരമില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള തിരക്കിലാണ് മന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു. ഒന്നിനും കൊള്ളാത്ത വനം മന്ത്രിയെ പുറത്താക്കണമെന്നും വയനാട്ടിലെ ഹര്‍ത്താല്‍ സൂചനമാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു. മന്‍പ് […]