Keralam

‘പെര്‍ഫ്യൂമില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആൽക്കഹോൾ’; പെര്‍ഫ്യൂം ആയി നിര്‍മ്മിച്ച് ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കുന്നു

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഇതില്‍ മീഥൈല്‍ ആൾക്കഹോളിന്റെ അളവ് 95 […]

Local

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ചരിത്ര നേട്ടവുമായി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അക്ഷയ് ബിജു

മാന്നാനം:കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അക്ഷയ് ബിജു ബി. ജെ.ഇ.ഇ മെയിൻ സെക്ഷൻ വണ്ണിൽ 99.99605 സ്കോർ നേടി കേരളത്തിൽ ഒന്നാമനായി. കോഴിക്കോട് സബ് ട്രഷറി ഉദ്യോഗസ്ഥനായ ബിജുവിൻ്റെയും ആയുർവേദ ഡോക്ടറായ ഗോപിക ബിജുവിൻറെയും മകനായ അക്ഷയ് കോഴിക്കോട് കാക്കൂർ സ്വദേശിയാണ്. പഠനത്തിൽ മികച്ച […]

Keralam

സംസ്ഥാനത്ത് അടുത്ത 2 ദിവസത്തേക്ക് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധന്‍, വ്യാഴം (feb 06, 07) ദിവസങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. […]

Uncategorized

എല്ലാം സുതാര്യം; യൂസര്‍ ഫീ വരുമാനത്തില്‍ നിന്ന് കിഫ്ബി വായ്പ തിരിച്ചടയ്ക്കാം; ഗ്രാന്റ് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കുന്നത് കിഫ്ബിയുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള വരുമാനമെന്ന നിലയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി കിഫ്ബിയ്ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് ഘട്ടംഘട്ടമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ നിലയില്‍ പരിവര്‍ത്തിക്കപ്പെട്ട പശ്ചാത്തലവും ആ സംവിധാനം ചെയ്ത കാര്യങ്ങളും പ്രതിപക്ഷ നേതാവ് കൃത്യമായി മനസ്സിലാക്കിയിരുന്നെങ്കില്‍ […]

Sports

കിംഗ് ഈസ് ബാക്ക്, മൂന്നാം ഏകദിനത്തിൽ കോലിക്ക് അർദ്ധ സെഞ്ച്വറി; ഗില്ലിന് സെഞ്ച്വറി

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് മടങ്ങിയെത്തി വിരാട് കിം​ഗ് കോലി. 55 പന്തിൽ 52 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന കോലിക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേ തിരിച്ചുവരവ് അനിവാര്യമായിരുന്നു. 7 ഫോറും ഒരു സിക്സുമാണ് താരം ഇന്നിം​ഗ്സിൽ […]

India

18 വയസിൽ താഴെയുള്ളവർക്ക് അംഗത്വം നൽകില്ല; കുട്ടികളെ പാർട്ടിയിൽ എടുക്കില്ലെന്ന് ടിവികെ

കുട്ടികളെപാർട്ടിയിൽ എടുക്കില്ലെന്ന് ടിവികെ.18 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും TVK വ്യക്തമാക്കി. കുട്ടികളുടെ വിഭാഗം രൂപീകരിച്ചത് ഡിഎംകെ അടക്കം വിമർശച്ചിരുന്നു. 28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടി വി കെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടി […]

Keralam

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് […]

Technology

വൈദ്യുതി ബില്‍, മൊബൈല്‍ റീചാര്‍ജുകള്‍ വാട്‌സ്ആപ്പിലൂടെ; പുതിയ അപ്‌ഡേറ്റ്

ന്യൂഡല്‍ഹി: യുപിഐ പേയ്മെന്റ് സേവനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ബില്‍ പേയ്മെന്റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെയാണ് വാട്‌സ്ആപ്പിന് അനുമതി ലഭിച്ചത്. താമസിയാതെ, വൈദ്യുതി, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയ മറ്റ് സേവനങ്ങളും വാട്‌സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പില്‍ യുപിഐ പെയ്മെന്റ് […]

India

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കിഴിവ്?, അസസ്‌മെന്റ് വര്‍ഷത്തിന് പകരം നികുതി വര്‍ഷം, 622 പേജുകള്‍; പുതിയ ആദായനികുതി ബില്‍ നാളെ സഭയില്‍

ന്യൂഡല്‍ഹി: പുതിയ ആദായനികുതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. 536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1961 ലെ […]

India

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍: ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്ല് ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകും ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025, അവതരിപ്പിക്കുക. അനധികൃത പ്രവേശനത്തിന് 5 ലക്ഷം രൂപ വരെയും വ്യാജ പാസ്പോര്‍ട്ടിന് 10 ലക്ഷം രൂപ വരെയും പിഴ […]