Keralam

‘വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ല’; മന്ത്രി എകെ ശശീന്ദ്രൻ

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ കൈ മലർത്തി വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ല. മാൻപവർ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ […]

Entertainment

”ഹത്തനെ ഉദയ” (പത്താമുദയം) ഏപ്രിൽ 18ന് തിയറ്ററുകളിലേക്ക്

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. നിരവധി ജില്ലാ സംസ്ഥാനത്തലത്തിൽ […]

Keralam

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു; അസമിലും കേസ്

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു. മുംബൈ പൊലീസിന് പിന്നാലെ അസമിലും കേസെടുത്തു. കൂടുതൽ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. മുംബൈ പൊലീസിന് പരാതി നൽകിയവരിൽ രാഹുൽ ഈശ്വറും ഉണ്ട്. റൺവീറിനൊപ്പം ഷോയിൽ പങ്കെടുത്ത നാലുപേരെ കൂടി പ്രതി ചേർത്തു. പ്രമുഖ […]

Keralam

നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.  പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. […]

Keralam

പാതിവില തട്ടിപ്പ് കേസ്; ‘പുറത്തിറങ്ങിയാൽ ജീവൻ നഷ്ടപ്പെടും’; മൊഴി വിവരങ്ങൾ പുറത്തുവന്നതിൽ പ്രതി അസ്വസ്ഥൻ

പാതിവില തട്ടിപ്പ് കേസിലെ മൊഴി വിവരങ്ങൾ പുറത്തുവന്നതോടെ അസ്വസ്ഥനായി തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ. പോലീസ് സ്റ്റേഷനിൽ ഇരുന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെ ചില രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ മാറ്റണമെന്ന് പ്രതി പോലീസിനോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയാൽ തൻ്റെ ജീവൻ […]

Keralam

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് […]

Keralam

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2022നെ അപേക്ഷിച്ച് നാല് മടങ്ങ് കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകളാണ് കൂടുതലും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്ക് പുറത്തുവിട്ടത്. 2022-23 കാലഘട്ടത്തിൽ ആകെ കേസുകള് 840 ആയിരുന്നു. ഇതിൽ തന്നെ ഓൺ ലൈൻ […]

Keralam

‘ഓപ്പറേഷന്‍ സൗന്ദര്യ’; ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി […]

Keralam

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാൻ ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ […]

Keralam

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: വാറന്റി കാലയളവിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാറിലായെന്നും റിപ്പയര്‍ ചെയ്യുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്നുമുള്ള പരാതിയില്‍ ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം മഴവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ്, പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബോസ് ഇലക്ട്രോ വീല്‍സ് […]