Health

പേവിഷബാധ: ലോകത്ത് ഓരോ പത്തുമിനിട്ടിലും ഒരാള്‍ മരിക്കുന്നു; ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പേവിഷബാധയേറ്റ് ഓരോ പത്തു മിനിറ്റിലും ലോകത്ത് ഒരാള്‍ മരിക്കുന്നെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. […]

Keralam

‘സിനിമയുടെ വികസനത്തിനെന്ന പേരില്‍ പ്രഖ്യാപിക്കുന്ന പല പ്രൊജക്റ്റുകളും തികഞ്ഞ വഞ്ചന’; കെഎസ്എഫ്ഡിസിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡോ ബിജു

കെഎസ്എഫ്ഡിസിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ ബിജു. സിനിമയുടെ വികസനത്തിനെന്ന പേരില്‍ പ്രഖ്യാപിക്കുന്ന പല പ്രൊജക്റ്റുകളും തികഞ്ഞ വഞ്ചനയാണെന്നും സര്‍ക്കാര്‍ ഓരോ വര്‍ഷവും ബജറ്റില്‍ വകയിരുത്തുന്ന കോടികള്‍ പാഴായിപ്പോവുകയാണെന്നും ഡോ ബിജു ആരോപിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സി സ്പെയിസ് എന്ന ഒടിടി പ്ലാറ്റ് ഫോം നിര്‍മ്മാതാക്കളെ പറ്റിക്കുന്ന […]

Keralam

‘ചെയ്തത് തെറ്റ്, ഇനി ആവര്‍ത്തിക്കില്ല’; വഴി തടഞ്ഞ് പരിപാടി നടത്തിയതില്‍ മാപ്പപേക്ഷിച്ച് നേതാക്കള്‍ കോടതിയില്‍

കൊച്ചി: വഴി തടഞ്ഞ് പരിപാടികള്‍ നടത്തിയതിനെതിരായ കോടതയിലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. നടപ്പാതകള്‍ പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന്‍ എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ മാപ്പപേക്ഷ പോരെന്നും അധിക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു വഞ്ചിയൂരില്‍ റോഡ് അടച്ചുള്ള […]

India

14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു; ജനസംഖ്യാ സെന്‍സസ് ഉടന്‍ നടത്തണമെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ എത്രയും വേഗം സമ്പൂര്‍ണ്ണമായ ജനസംഖ്യാ സെന്‍സസ് നടത്തണമെന്ന് സോണിയാ ഗാന്ധി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള ഗുണഭോക്താക്കളെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ […]

Keralam

മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ; ഉത്തരവ് പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്കുമാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷമുള്‍പ്പടെ ഇതര […]

Entertainment

സന്ദീപ് ബാലകൃഷ്ണനായി മോഹന്‍ ലാല്‍; സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ തികച്ചും ലളിതമായ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം […]

Keralam

തൃശൂരില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ലഹരി അടിപ്പെട്ടാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.  ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ആക്രമിച്ചത്. മുഹമ്മദ് ലഹരി […]

Keralam

മിഹിറിന്റെ അനുഭവം മറ്റു കുട്ടികള്‍ക്കും ഉണ്ടായി, സ്‌കൂള്‍ ഇതുവരെ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി മിഹിറിന്റെ അനുഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഈ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലെ […]

Keralam

കിഫ്ബി വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍; ടോളിന്റെ പേരില്‍ ആശങ്ക പരത്തേണ്ടെന്ന് ധനമന്ത്രി; നിയമസഭയില്‍ കിഫ്ബി പോര്

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതുപറഞ്ഞ ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബിക്ക് വരുമാനദായകമായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വെന്റിലേറ്ററില്‍ ആണെന്നും ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. കിഫ്ബി പദ്ധതികള്‍ താളം […]

Keralam

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതിക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ […]