
Year: 2025


‘കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തും’; കെ സുധാകരന്‍
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ വായ്പയിൽ കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. യോജിച്ച സമരത്തിനും തയ്യാറാണ്. ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. വയനാടിന്റെ കാര്യത്തില്‍ […]

ഇന്ത്യൻ പൗരന്മാർക്കുള്ള വിസിറ്റ് വിസയിൽ ഇളവുകളുമായി യുഎഇ
ദുബായ്: ഇന്ത്യൻ പൗരന്മാരുടെ യുഎഇ സന്ദർശനത്തിനുള്ള വിസിറ്റ് വിസ നിബന്ധനകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ. സിംഗപ്പുർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ക്യാനഡ എന്നിവിടങ്ങളിൽ റെസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് ഇനി മുൻകൂർ വിസ എടുക്കാതെ തന്നെ യുഎഇയിൽ പ്രവേശിക്കാമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് […]

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം; സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് […]

‘മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല, തരൂരിന്റെ ലേഖനം പാർട്ടി പരിശോധിക്കട്ടെ ‘: വി ഡി സതീശൻ
ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ചോദിച്ചു. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും […]

വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ
തമിഴ്‌നാട്ടിലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം. ഇന്റലിജൻസ് ബ്യൂറോയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റിന് ശേഷമാണ് സുരക്ഷ നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 13 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ‘വൈ’ സുരക്ഷാ കവറേജ് […]

‘സൂചന പണിമുടക്ക് ഉണ്ടാകും, അത്ഭുതങ്ങൾ സംഭവിക്കട്ടെ’; നിർമാതാക്കളുടെ സംഘടന
സിനിമ സമരവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ ഒരു പൊട്ടിത്തെറിയിൽ കലാശിക്കുമോ എന്നാണ് ചലച്ചിത്ര മേഖലയിലുള്ളവർ ഇപ്പോൾ ആശങ്കപ്പെടുന്നത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന സിനിമാ സമരം കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചത്. ജൂൺ 1 മുതൽ ചലച്ചിത്ര നിർമ്മാണം പൂർണമായി നിർത്തിവയ്ക്കുമെന്നും, […]

‘വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യം;ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു’; മുഖ്യമന്ത്രി
വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വ്യാജ പ്രചരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവർന്നെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും അത്തരം നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ
ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റുകള്‍ ‘ഡിസ്ലൈക്ക്’ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി […]

കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും
കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും. തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ […]