Keralam

മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. […]

Keralam

ചക്രവാതച്ചുഴി; മൂന്നു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ […]

Keralam

അരൂരില്‍ വീടിന്റെ രണ്ടാംനിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ അരൂരില്‍ വീടിന്റെ രണ്ടാംനിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. കുമ്പളം സ്വദേശി അഭിലാഷിന്റേയും ധന്യയുടെയും മകന്‍ കശ്യപ് ആണ് മരിച്ചത്. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വീടിന്റെ രണ്ടാം നിലയിലെ ഊഞ്ഞാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അരൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ […]

Movies

പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിലെത്തി

സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ഡാർക്ക് ഹ്യൂമർ ജോണർ ‘പ്രാവിൻകൂട് ഷാപ്പ്’ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.  ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. […]

Keralam

”മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ല”; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ

മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. എംപ്ലോയീസ് അസോസിയേഷന്റെ സിൽവർ ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് അകലെ സെൻട്രൽ സ്റ്റേഡിയത്തിൽ പാട്ട് പാടും. മുഖ്യമന്ത്രി കെട്ടിടത്തിൻ്റെ നാട മുറിക്കുമ്പോൾ നൂറു വനിതകൾ ചേർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനം ആലപിക്കുമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതികരിച്ചു. […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു […]

Keralam

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ […]

Uncategorized

ഗോപൻ സ്വാമിയുടെ സമാധി വിവാദം; വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ? ദുരൂ​ഹത നീക്കാൻ പോസ്റ്റ്മോർട്ടത്തിൽ ത്രിതല പരിശോധന

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റുമോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധനയെന്നു ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. പരിക്കേറ്റാണോ സ്വഭാവിക മരണം ആണോയെന്നും കണ്ടെത്താൻ ശ്രമം. ഈ പരിശോധനയുടെ ഫലം വരാൻ […]

District News

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്. നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ […]

District News

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി ഏർപ്പെടുത്തുന്ന അത്യാധുനിക സ്കാനിങ്ങ് മെഷീൻ

കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ അത്യാധുനിക സി ടി സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കാൻസർ വിഭാഗത്തോട് ചേർന്നാണ് പുതിയ സി ടി സ്കാൻ സംവിധാനം തയാറാകുന്നത്. നിലവിൽ ആശുപത്രിയുടെതായി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സി ടി സ്കാൻ സംവിധാനം മാത്രമാണുള്ളത്. രണ്ടാമതായി സിമെൻസ് കമ്പനിയുടെ 32 […]