Keralam

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ്ങിന് ഞായറാഴ്‌ച വരെ അവസരം; തീയതി നീട്ടി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ജനുവരി 19 വരെ പ്രവർത്തിക്കും. മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി അയ്യപ്പഭക്തർക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കാനാണ് തീരുമാനം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വിർച്വൽ ക്യു ബുക്കിങും ജനുവരി 19 വരെ ഉണ്ടാകും. […]

Keralam

മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ പുതിയ രൂപത്തിൽ; കോളുകൾ ലഭിക്കുന്നത് സർക്കാർ മുന്നറിയിപ്പ് മാതൃകയിൽ

ഡിജിറ്റൽ അറസ്റ്റുകളെയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച് അവബോധം വളർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമ്പോൾ, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ടോൺ […]

Keralam

അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കും: മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. ഗതാഗത വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഫയല്‍ പരിശോധനയില്‍ കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ പുറത്തിറങ്ങി. ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് ഗതാഗത സെക്രട്ടറി കെ. വാസുകി ഉത്തരവിറക്കിയത്. മതിയായ കാരണമില്ലാതെ ഒരു […]

Keralam

‘സര്‍ക്കാര്‍ പിന്നോട്ട് പോയതല്ല, എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണം’; മന്ത്രി എ കെ ശശീന്ദ്രന്‍

വന നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. ഭേദഗതി കാലോചിതം ആയിരുന്നവെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്നും കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. […]

Keralam

ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും; നടപടികള്‍ സബ് കലക്ടറുടെ സാന്നിധ്യത്തില്‍

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് […]

Keralam

നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17 ന് നയപ്രഖ്യാപന പ്രസംഗത്തോടെ; ബജറ്റ് ഫെബ്രുവരി 7ന്

തിരുവനന്തപുരം: ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിദീര്‍ഘമായ നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്. ഗവര്‍ണറുടെ നയപ്രഖ്യാന […]

Keralam

വന നിയമഭേദഗതി ബിൽ പിന്മാറ്റത്തിൽ സർക്കാർ ഉറച്ച് നിൽക്കണം; പി വി അൻവർ

സർക്കാരിന്റെ വന നിയമഭേദഗതി ബില്ലിൽ നിന്നുള്ള പിന്മാറ്റത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി വി അൻവർ. സർക്കാർ യൂ ടേൺ അടിച്ചത് നന്നായി അല്ലെങ്കിൽ സർക്കാരിനെ ജനങ്ങൾ യൂ ടേൺ അടിപ്പിച്ചേനെ. തന്റെ നിയമസഭ അംഗത്വം വരെ ഇക്കാര്യത്തിൽ തിരിച്ചേൽപ്പിച്ചു. ജയിലിൽ കിടന്നു,വളരെ സന്തോഷമുണ്ട്. സർക്കാർ […]

Keralam

സെക്രട്ടേറിയറ്റിലെ കൂറ്റൻ ഫ്ലക്സ്; തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട, കടുത്ത നിലപാടുമായി ഹൈക്കോടതി

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഹൈക്കോടതി. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നു. ഇതുസംബന്ധിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ […]

Keralam

‘പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ല’; പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന് എതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ഒരു നീക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ രാജിയും വന നിയമ ഭേദഗതിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു […]

Technology

സെല്‍ഫി സ്റ്റിക്കറുകള്‍, ക്യാമറ ഇഫക്ടുകള്‍; 2025ല്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: 2025ല്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റിക്കര്‍ പായ്ക്ക് ഷെയറിങ്, സെല്‍ഫികളില്‍ നിന്ന് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്, സന്ദേശങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള ഫീച്ചര്‍ തുടങ്ങിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വിഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും ഫോട്ടോകളുടെയും വിഡിയോകളുടേയും മുഖച്ഛായ മാറ്റും. […]