Technology

ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട

മുംബൈ: ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട.നിയോ-റെട്രോ നേക്കഡ് സിബി650ആറിന് 9.20 ലക്ഷം രൂപയും മിഡില്‍വെയ്റ്റ് സൂപ്പര്‍സ്പോര്‍ട്ട് സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മുമ്പത്തെപ്പോലെ, സിബി650ആര്‍, സിബിആര്‍650ആര്‍ എന്നിവ […]

Keralam

വനനിയമ ഭേദഗതി ഉപേക്ഷിച്ചു, ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട്; മുഖ്യമന്ത്രി

വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി. ഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അത്തരം ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം- 1961 ലെ കേരളാ വന നിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 […]

Keralam

‘മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ മോഹന്‍ ഭാഗവതിനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്‌തേനെ’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിര്‍മ്മാണത്തോടെ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ മോഹന്‍ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് […]

Keralam

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി.

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകും […]

Local

കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് സ്കൂൾ ശതാബ്ദി വർഷത്തിൽ

കൈപ്പുഴ സെൻ്റ്  ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി വർഷത്തിൽ .ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 2025 ജനുവരി 17 വൈകുന്നേരം 5.30 ന് സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ തിരി തെളിക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. ഫ്രാൻസീസ് […]

Keralam

ക്ഷേത്ര ദര്‍ശനത്തിന് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റണമെന്ന ആചാരം നിര്‍ത്തലാക്കണമെന്ന നിലപാട് കടുപ്പിച്ച് വര്‍ക്കല ശിവഗിരി മഠം

ക്ഷേത്ര ദര്‍ശനത്തിന് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റണമെന്ന ആചാരം നിര്‍ത്തലാക്കണമെന്ന നിലപാട് കടുപ്പിച്ച് വര്‍ക്കല ശിവഗിരി മഠം. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്‌കരണ യാത്ര സംഘടിപ്പിക്കും. ക്ഷേത്രങ്ങളില്‍ മേല്‍ വസ്ത്രം അഴിപ്പിക്കുന്നത് നിര്‍ത്തലാക്കുക, ദേവസ്വം ബോര്‍ഡ് […]

Keralam

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസ്: അഞ്ച് പേര്‍ക്ക് ഇരട്ട ജീവപര്യന്തം; പ്രതികള്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ അഞ്ച് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ. പ്രാദേശിക ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ എന്ന കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിയില്‍ സന്തോഷമെന്ന് അശോകന്റെ […]

District News

കോട്ടയത്ത് പുതിയ ബൈപ്പാസ് ;ചർച്ച നാളെ : അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻ എച്ച് 183) കോട്ടയം നഗരത്തിൽ പുതീയ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം നാളെ രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിൽ ചേരുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. […]

Keralam

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയില്‍ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി […]

India

ഇന്ത്യ വന്‍ നാവിക ശക്തിയായി മാറാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

മുംബൈ: മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഗീശ്വര്‍ എന്നീ കപ്പലുകളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. മുംബൈയിലെ നാവിക തുറമുഖത്തായിരുന്നു ഈ മൂന്ന് കപ്പലുകളുടെയും കമ്മീഷനിങ് നടന്നത്. ഇതോടെ ഇന്ത്യ ആഗോള സുരക്ഷ രംഗത്തും സമ്പദ്ഘടനയിലും ഭൗമ രാഷ്‌ട്രീയ ചലനങ്ങള്‍ക്കും […]