Keralam

ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. മറ്റ് തടവുകാരെ സഹായിക്കുന്നതിനായാണ് ഇന്നലെ പുററത്തിറങ്ങാതിരുന്നതെന്ന് ബോബി പ്രതികരിച്ചു. ചെറിയ കേസുകളിൽ ജാമ്യം കിട്ടിയിട്ടും പണം ഇല്ലാതെ ജയിലിൽ തുടരുന്ന […]

Keralam

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി […]

Keralam

രൂപസാദൃശ്യമില്ലെന്ന് വിമർശനം; പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിക്കും

രൂപസാദൃശ്യമില്ലെന്ന വിമർശനത്തെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മറ്റെവിടെയങ്കിലും സ്ഥാപിക്കാൻ സിപിഐ. രൂപസാദൃശ്യത്തിലെ കുറവ് ശിൽപ്പി പരിഹരിച്ച ശേഷം തലസ്ഥാന നഗരത്തിൽ എവിടെ എങ്കിലും പ്രതിമ സ്ഥാപിക്കും. രണ്ട് ലക്ഷം രൂപ ചിലവിട്ടാണ് പ്രതിമ നിർമ്മിച്ചത്. സി.പി.ഐയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന് […]

Keralam

‘പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങും’; പി. രാജീവ്

പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിലായിരിക്കും പാർക്ക്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്കായി നിക്ഷേപവാതിൽ തുറന്നിടുകയാണ് സംസ്ഥാനസർക്കാർ. കണ്ണൂരിൽ […]

Keralam

വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; കുടുംബത്തിന്റെ നീക്കം നിരീക്ഷിച്ച് പോലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പോലീസ് നിരീക്ഷുക്കുന്നുണ്ട്. കോടതിയിൽ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ […]

Keralam

ഐ എസ്ആർഒ മേധാവിയായി ഡോ. വി നാരായണൻ ഇന്ന് ചുമതലയേൽക്കും

ഐ എസ്ആർഒ യുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ൽ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്. തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് […]

Keralam

വനം ഭേദഗതി ബില്ല്; വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല; ലഭിച്ചത് 140 ഓളം പരാതികൾ

വരുന്ന നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികൾ സംബന്ധിച്ച് ലഭിച്ചത് 140 ഓളം പരാതികളാണ്. പരാതികളിൽ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പൊതു പരാതികളാണ്. ഭേദഗതികൾ സംബന്ധിച്ചു ലഭിച്ച പരാതികൾ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ […]

India

റഷ്യന്‍ കൂലിപ്പട്ടാളത്തിലെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ അധികൃതരോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ഈ ആവശ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി […]

Keralam

എന്‍.എം വിജയന്റെ മരണം: അവസരം നോക്കി നടക്കുന്ന ചോരക്കൊതിയന്‍ കുറുക്കന്റെ സ്വഭാവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കുറ്റവാളികളുടെ സംരക്ഷണം […]

Keralam

ജയിലില്‍ നാടകീയ രംഗങ്ങള്‍; പുറത്തിറങ്ങാന്‍ തയാറാകാതെ ബോബി ചെമ്മണ്ണൂര്‍; ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന് ബോബി

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍മോചിതനാകില്ല. ജാമ്യ ഉത്തരവ് ജയിലില്‍ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകനെ അറിയിച്ചു. ഇന്ന് ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടില്‍ ഒപ്പുവെക്കില്ല എന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകര്‍ ജയിലിനു മുന്നില്‍ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലില്‍ […]