Keralam

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു

പത്തനംതിട്ട: സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു. സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവനാണ് പുരസ്‌കാരം നൽകിയത്. സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ […]

Keralam

ചക്രവാതച്ചുഴി; മൂന്നു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് […]

Technology

ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ‘ഡെയ്‌ലി ലിസൺ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് ലഭ്യമാക്കുന്നത്. ഒരു […]

Keralam

വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് ശശിയെന്ന പരാമര്‍ശം; അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി.വി അന്‍വറിന് വീണ്ടും പി.ശശിയുടെ വക്കീല്‍ നോട്ടീസ്.വി.ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന അന്‍വറിന്റെ പരാമര്‍ശത്തിലാണ് നടപടി.പി.ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണ് […]

Technology

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് മൂന്നാമത്തെ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചു. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി. ലാസ് വേഗസിൽ നടന്നൊരു പരിപാടിയിലാണ് മസ്ക് […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതർ. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം ഈ മാസം 10 മുതലാണ്, വിതരണക്കാർ അവസാനിപ്പിച്ചത്. നാളിതുവരെയായി […]

Keralam

ഇ പോസ് തകരാർ; പല ജില്ലകളിലും റേഷൻ വിതരണം അവതാളത്തിൽ

സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും താറുമാറായി. ഇ പോസ് മെഷീനിലെ സർവ്വർ തകരാറാണ് വിതരണത്തിന് തടസ്സമായത്. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുന്നത്. വാതിൽപ്പടി […]

Keralam

‘അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, കോൺഗ്രസ് എന്ന് പറയുന്നത് അൻവർ അല്ല’: കെ സുധാകരൻ

അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, അത് അൻവറിന്റെ മാത്രം അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എന്ന് പറയുന്നത് പി വി അൻവർ അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ട്. അൻവറിന് അനുകൂലവും അല്ല എതിരും അല്ല. അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ല. വി എസ് ജോയെ സ്ഥാനാർഥി ആക്കണമെന്ന് പറഞ്ഞത് […]

India

‘രാജ്യത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിര്‍മാണത്തോടെ’; വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

രാജ്യത്ത് യഥാര്‍ത്ഥ സ്വാതന്ത്ര്യം സ്ഥാപിതമായത് രാമക്ഷേത്രം നിര്‍മ്മാണത്തോടെ എന്ന് മോഹന്‍ ഭഗവത് . അയോധ്യയിലെ പ്രാണപ്രതിഷ്ഠ വാര്‍ഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് തലവന്‍. രാമക്ഷേത്രത്തിനായുള്ള പ്രയത്‌നങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ഉണര്‍ത്തിയെന്നും ലോകത്തെ നയിക്കാന്‍ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ […]

Keralam

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി SHO എന്നിവർ പ്രാദേശിക സമിതിയിൽ ഉൾപ്പെടുന്നു. കാണാതായവരുടെ പട്ടിക […]