Movies

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാണാം ഇനി ഒടിടിയിൽ

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനം ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായം കുറിച്ച് കാൻ ഫിലിം ഫെസ്റ്റിവലിൽ […]

Keralam

‘ചിത്രം വച്ച് പോസ്റ്റർ അടിച്ചത് അനുവാദമില്ലാതെ’; പി വി അൻവറിന്റെ പ്രതിഷേധ യാത്രയുമായി സഹകരിക്കില്ലെന്ന് എൻ ഡി അപ്പച്ചൻ

വനനിയമഭേദഗതിയിൽ പി വി അൻവർ എംഎൽഎയുടെ പ്രതിഷേധ യാത്രയുമായി സഹകരിക്കില്ലെന്ന് വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. അനുവാദമില്ലാതെയാണ് തന്റെ ചിത്രം വച്ച് പി വി അൻവർ പോസ്റ്റർ അടിച്ചത്. പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്യാമോ എന്ന പി വി അൻവർ തന്നോട് ചോദിച്ചിരുന്നു. എന്നാൽ പങ്കെടുക്കില്ലെന്ന് […]

Business

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞദിവസമാണ് […]

Keralam

ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് […]

Keralam

കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കലൂർ സ്റ്റേഡിയത്തിലേ അപകടത്തിൽ അറസ്റ്റിലായ പ്രതി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുടെ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാർ. കോടതി നിർദേശത്തെ തുടർന്നാണ് നികോഷ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ ഓസ്ക്കാർ ഇവെന്റ്സ് ഉടമ ജെനീഷ് ഇതുവരെ ഹാജരായിട്ടില്ല. […]

Business

വീണ്ടും കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് ഇടിവ്, 86ലേക്ക്; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.78 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത […]

Keralam

സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കത്ത് പൂർണ രൂപത്തിൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ തലസ്ഥാന നഗരിയിൽ തുടക്കമാകുകയാണല്ലോ. കലോത്സവത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും നടത്തുന്ന മുന്നൊരുക്കങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ഗൗരവതരമായ […]

Keralam

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്; ഇതുവരെ 195 കേസുകൾ രജിസ്റ്റർ ചെയ്തു

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി പറഞ്ഞു. ലഹരി വസ്തുകൾക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാൽ തൊഴിലാളികൾ […]

Keralam

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറ‍ഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് […]

India

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന്

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ 9 നും പത്തിനും ഇടയില്‍ ആകും സ്‌പെയിസ് ഡോക്കിങ് നടക്കുക. ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഡിസംബര്‍ […]