Keralam

എ കെ ബാലന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

എ കെ ബാലന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എ കെ ബാലൻ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവാണ്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് കലാപാഹ്വാനമല്ല. ജമാഅത്തെ ഇസ്‌ലാമി ലീഗിനെ നിയന്ത്രിക്കുന്നുണ്ടെന്നും യുഡിഫിൽ സ്വാധീനമുണ്ടെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു. ആ സാഹചര്യം കൊണ്ടാണ് ആഭ്യന്തര […]

India

സെൻസസ് 2027; ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും, ഇത്തവണ ജാതി സർവേയും

ന്യൂഡൽഹി: 2027ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികൾ ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30 നും ഇടയിലുള്ള കാലയളവിൽ നടക്കും. കേന്ദ്ര സർക്കാർ ബുധനാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഒന്നാം ഘട്ടത്തിൻ്റെ കാലയളവ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ കണക്കെടുപ്പു എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ 30 ദിവസത്തെ കാലയളവിൽ നടക്കും. രണ്ടാം […]

Keralam

‘വേലി തന്നെ വിളവ് തിന്നു’; എ പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. വേലി തന്നെ വിളവ് തിന്നെന്നാണ് കോടതിയുടെ നിരീക്ഷണം. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിരീക്ഷണം.  തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടതായി എസ്ഐടി കോടതിയിൽ പറഞ്ഞു.പോറ്റിയും ഉദ്യോഗസ്ഥരും […]

Keralam

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.83 വയസായിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഗാഡ്ഗിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനമായിരുന്നു. 2010-ലാണ് […]

Keralam

വികസന നേട്ടങ്ങൾക്കൊപ്പം രാഷ്ട്രീയവും പറയും; സമഗ്ര പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ട് സമഗ്രമായ പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്. വികസന നേട്ടങ്ങൾക്കൊപ്പം, രാഷ്ട്രീയവും പറയാനാണ് തീരുമാനം. പ്രചരണത്തിന് AI സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ട് വച്ചത്. സർക്കാർ നേട്ടങ്ങളുടെ പ്രചരണത്തിന് മേൽനോട്ടം വഹിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. അടുത്ത […]

Keralam

സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വർണ്ണകൊള്ള കേസിൽ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത വരും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളികളിൽ തിരിമറി നടത്തിയെന്ന സംശയത്തിലാണ് ശാസ്ത്രീയ പരിശോധന നടന്നത്. കൊണ്ടുപോയ സ്വർണ്ണപ്പാളിക്ക് പകരം സ്വർണ്ണം പൂശിയ […]

District News

കേരള കോൺഗ്രസിലെ പ്രമുഖ നേതാക്കളെ ബിജെപിയിൽ എത്തിക്കും; പല നേതാക്കളുമായി ചർച്ച നടത്തിയെന്ന് ഷോൺ ജോർജ്

മധ്യകേരളത്തിൽ നിർണായക നേതൃത്വത്തിന് ബിജെപി. കേരള കോൺഗ്രസുകളിലെ പ്രമുഖ നേതാക്കളെ മുന്നണിയിൽ എത്തിക്കാൻ നീക്കം. സ്ഥാനാർത്ഥിയാക്കാൻ പല നേതാക്കളുമായി ചർച്ച നടത്തിയെന്ന് ഷോൺ ജോർജ്  പറഞ്ഞു. പലരും അവരുടെ പാർട്ടിയിൽ ആപ്തരാണ് പാർട്ടിയുടെ ഭാവിയിൽ ഇവർക്ക് ആശങ്കയുണ്ട്. ബിജെപി ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരെ ഒപ്പം കൂട്ടും. ഇത്തരത്തിലുള്ള നേതാക്കൾ […]

Keralam

ശബരിമല സ്വര്‍ണക്കവര്‍ച്ച; ഇഡി കേസ് എടുക്കും; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യും. ക്രിമിനല്‍ കേസുകളില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടും. […]

Keralam

കപ്പിനും ചുണ്ടിനും ഇടയില്‍ തോറ്റിട്ടുണ്ട്; മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; കുറിപ്പുമായി കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഈ നിമിഷം വരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി […]

World

‘അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ല, റഷ്യയോ ചൈനയോ ഭയക്കില്ല’; ട്രംപ്

അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പിന്തുണയില്ലാത്ത നാറ്റോയെ റഷ്യയോ ചൈനയോ ഭയക്കില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ശ്രമങ്ങളില്ലായിരുന്നുവെങ്കിൽ റഷ്യ ഇതിനകം യുക്രെയ്ൻ മുഴുവൻ പിടിച്ചെടുത്തേനെയെന്നും ട്രംപ്.എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നാറ്റോ അംഗമായ നോർവെ നോബേൽ സമ്മാനം നൽകാതിരുന്നത് മണ്ടത്തരമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. […]