Keralam

പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസ്. രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിലാണ് സൈബര്‍ പോലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി.

Sports

ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ​ഗ്രൗണ്ട്, പരി​ഗണനയിൽ കോഴിക്കോടും പയ്യനാടും

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫെബ്രുവരി 14നു പുതിയ ഐഎസ്എൽ സീസൺ തുടങ്ങാനിരിക്കെ ഹോം ​ഗ്രൗണ്ട് കൊച്ചിയിൽ നിന്നു മാറ്റാനുള്ള ആലോചനയുമായി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയങ്ങൾ ഹോം ​ഗ്രൗണ്ടാക്കാനുള്ള താത്പര്യത്തിലാണ് ബ്ലാസ്റ്റേഴ്സ്. നേരത്തെ തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നു. […]

Keralam

പി പി ദിവ്യയെ മാറ്റിയത്; ഓരോ സമ്മേളനം വരുമ്പോഴും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്; ഒരാൾ മാത്രമല്ലല്ലോ മാറിയതെന്ന് ആർ ബിന്ദു

ജനാധിപത്യ മഹിളാ അസോസിയേഷനിൽ‌ നേതൃമാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യയെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. പി പി ദിവ്യയെ മാറ്റിയതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. ഓരോ സമ്മേളനം വരുമ്പോഴും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരാൾ മാത്രമല്ലല്ലോ […]

Keralam

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കണ്ട് ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവിനെതിരെ കേസ്

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്ന ദിവസം ദിലീപ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ദേശം. മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെയാണ് കോടതി അലക്ഷ്യ കേസ് എടുക്കുക. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ എട്ടിന് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; കെ.പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി ശങ്കരദാസ് റിമാൻഡിൽ. 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്‌തത്. ഡോക്ടറുടെ തീരുമാനം അനുസരിച്ചു ആശുപത്രി മാറ്റം നടക്കും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി പി എസ് മോഹിത് ആശുപത്രിയിലെത്തി. എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ […]

India

മമത സര്‍ക്കാരിന് തിരിച്ചടി; ഐ പാക് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ പൊലീസ് എടുത്ത കേസ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ബംഗാളില്‍ ഐ പാക്കിനെതിരായ അന്വേഷണം തടസപ്പെടുത്തിയതിന് എതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ മമത സര്‍ക്കാരിന് തിരിച്ചടി. ഇഡിയ്‌ക്കെതിരെ ബംഗാള്‍ പോലീസ് എടുത്ത കേസ് നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഐ പാക് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടരുതെന്നും ഡിജിറ്റല്‍ ഡിവൈസുകള്‍ സംരക്ഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി. കേസ് അടുത്തമാസം […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; ജയിലിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി; രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപാളികൾ കടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ എത്തി SIT അറസ്റ്റ് രേഖപ്പെടുത്തി. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പാള്ളി കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയ അതേ കുറ്റങ്ങൾ ചേർത്താണ് അറസ്റ്റ് […]

Keralam

‘ഐഷാ പോറ്റിയുടെ അസുഖം എന്താണെന്ന് മനസിലായി, രൂക്ഷവിമര്‍ശനവുമായി എംവി ഗോവിന്ദന്‍

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ എംഎല്‍എ ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അധികാരത്തിന്റെ അപ്പക്കഷണം ലഭിക്കും എന്ന് കരുതിയാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേക്കേറിയിരിക്കുന്നത്, ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ‘പാര്‍ട്ടിക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ അധികാരങ്ങളും നല്‍കിയിട്ടുണ്ട്. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെത്, പി പി ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരും; പി കെ ശ്രീമതി

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെ കേസെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി കെ ശ്രീമതി. തെറ്റായ കാര്യങ്ങൾ നടന്നാൽ തെറ്റ് ആണെന്ന് അന്നും ഇന്നും പറഞ്ഞിട്ട് ഉണ്ട്. സ്ത്രീകളെ വസ്തുവായി കാണുന്ന മനോഭാവം പലർക്കും ഉണ്ട്. അത് അനുവദിക്കാൻ ആകില്ല. മഹിളാ അസോസിയേഷൻ […]

Keralam

പോറ്റിയേ കേറ്റിയേ പാട്ട് കോണ്‍ഗ്രസ് മറന്നോ?, സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

 ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്. ധൈര്യമുണ്ടെങ്കില്‍ വീണ്ടും ആ വിഷയം ചര്‍ച്ച ചെയ്യണം. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയത് 2004-ലാണ്. കെ സി വേണുഗോപാലായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി എന്നും എം ബി രാജേഷ് പറഞ്ഞു. ആരോപണങ്ങളില്‍ നിന്ന് […]