Entertainment

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ റിലീസ് ചെയ്യും. യുഎ 16+ സർട്ടിഫിക്കറ്റാണ് അനുവദിച്ചത്. നേരത്തെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് നിർമാതാക്കൾ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ ഒരുങ്ങിയിരുന്നു. അതിനിടെയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ നടത്തും. ത ഫെബ്രുവരി ഒന്നിന് വടക്കന്‍ മേഖല ജാഥയും നാലിന് തെക്കന്‍ മേഖല ജാഥയും ആറിന് മധ്യമേഖല ജാഥയും നടക്കും. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; എസ് ഐ ടി കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ എസ് ഐ ടി കസ്റ്റഡിയിലെടുത്തു. രാവിലെയാണ് എസ് ഐ ടി യാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് . രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ തുടരുന്നു. തന്തി കണ്ഠര് രാജീവര് അറസ്റ്റിലായേക്കുമെന്നാണ് സൂചന. തന്ത്രിയ്ക്ക് – ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് […]

Keralam

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർ ഇഡി കേസിലും പ്രതിയാണ്. പിഎംഎൽഎ വകുപ്പ് ചേർത്താണ് അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ ഇഡി കൂടെ എത്തുന്നതോടെ രാഷ്ട്രീയപരമായ ചർച്ചകൾക്കും പുതിയ നീക്കം വഴിവെക്കും. നേരത്തെ കേസിന്റെ വിവരങ്ങള്‍ […]

Keralam

കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ.

കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ. ഇതിൻ്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപയാണ്. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. നാളെ ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം നടക്കും. ജനങ്ങൾ […]

India

കേരളം പിടിക്കാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കും, അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്

കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്‌മി പാർട്ടി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് […]

Keralam

സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് അറുതിയില്ല; കൊച്ചി സ്വദേശികൾക്ക് നഷ്ടമായത് 3 കോടിയോളം രൂപ

കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല. കൊച്ചിയിൽ ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം രൂപ. പരിവാഹൻ ആപ്പിന്റെ മറവിലും തട്ടിപ്പ് വ്യാപകമാണെന്ന് കണക്കുകൾ പറയുന്നു. ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ […]

Entertainment

സസ്‌പെൻസും ആകാംഷയും നിറച്ച് ജിത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’ ഉടൻ തീയേറ്ററിൽ

ബിജു മേനോനെയും ജോജു ജോർജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ജനപ്രിയ സിനിമ സംവിധായകൻ ജിത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിജു മേനോൻ്റെയും ജോജു ജോർജ്ജിൻ്റെയും വേറിട്ട […]

Keralam

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്. ബെവ്കൊ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കോട്ടയം ഡിസിസി വൈസ് പ്രസിഡാന്റാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ബെവ്‌കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഹർജിയിൽ പറയുന്നു. ബെവ്‌കോയെ കൂടാതെ എക്‌സൈസ് കമ്മീഷണർക്കും […]

District News

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മദ്ധ്യസ്ഥ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും. ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മദ്ധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]