World

അമേരിക്ക അട്ടിമറിയിലൂടെ റാഞ്ചിയ മഡൂറോയേയും ഭാര്യയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്

അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. അതേസമയം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച […]

Keralam

തൊണ്ടിമുതൽ തിരിമറി; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

തൊണ്ടിമുതൽ തിരിമറിയിൽ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ.വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആൻ്റണി രാജുവിന് നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് […]

Keralam

വി ഡി സതീശനെതിരെ തെളിവില്ല; പുനര്‍ജനി കേസ് നിലനില്‍ക്കില്ല; വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഡിഐജി കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്. പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് […]

Health

ഊണിന് ശേഷമുള്ള ഉച്ചമയക്കം, കാരണം ഇതാണ്

ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കത്തിന്റെ ഒരു ആലസ്യം നമ്മെ പിടികൂടാറുണ്ട്. ഭക്ഷണം കഴിച്ച പിന്നാലെയുണ്ടാകുന്ന ഈ ക്ഷീണവും ഉറക്കവും സ്വാഭാവികമാണ്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ. ശരീരത്തിലെ സർക്കാഡിയൻ റിഥമാണ് നമ്മുടെ ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്നത്. ഉച്ച കഴിഞ്ഞാൽ ഒരു മനുഷ്യന്റെ ഊർജ്ജനില സ്വാഭാവികമായും കുറവായിരിക്കും. സർക്കാഡിയൻ […]

Keralam

പുനർജനി പദ്ധതിയിലെ വിജിലൻസ് ശിപാർശ; വി ഡി സതീശനെതിരെ നിയമപരമായ നടപടികൾ സർക്കാർ കൈക്കൊള്ളും; മന്ത്രി പി രാജീവ്

പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. നിയമപരമായ നടപടികൾ മാത്രമാണ് പ്രതിപക്ഷനേതാവിനെതിരെ സർക്കാർ കൈക്കൊള്ളുക. വിശദാംശങ്ങളിലേക്ക് കടക്കാൻ സമയമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സ്റ്റണ്ടാണ് ഇതൊക്കെ എന്ന പ്രതിപക്ഷ നേതാവിന്റെ […]

Keralam

‘പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പൂര്‍ണ പിന്തുണയുമായി യുഡിഎഫിന്‍റെ അസോസിയേറ്റ് അംഗം പി വി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെ നീങ്ങുന്നു എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടം ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി വി […]

Keralam

‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണു​ഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ നിർണായക നേതൃയോഗത്തിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സ്ഥാനാർഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകും. മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. നേരത്തെ അങ്ങനെ പറഞ്ഞിരുന്നു. ജനങ്ങൾ നിലപാട് […]

Keralam

പുനർജനി കേസ്; ‘കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പ് എല്ലാവർക്കും മനസ്സിലാകും’; ബിനോയ് വിശ്വം

പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണെന്ന് […]

Keralam

‘വിഡി സതീശൻ പേടിക്കണം: വിദേശത്ത് പോയി എത്ര പണം പിരിച്ചു? എത്ര വീട് വെച്ചു നൽകി?’ ചോദ്യങ്ങളുമായി വികെ സനോജ്

പുനർജനി പദ്ധതിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. വി ഡി സതീശൻ വിദേശത്ത് പോയി എത്ര പണം പിരിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചോദിച്ചു. വീടിൻ്റെ പേരും വിശദാംശങ്ങളും പുറത്ത് വിടണമെന്നും വി കെ സനോജ് പറഞ്ഞു. 209 വീടുകൾ കൈമാറിയെന്നാണ് […]

Keralam

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് അതിജീവിത; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

സൈബർ ആക്രമണത്തിൻ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിത. രാഹുൽ ഈശ്വർ സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. […]