Food

വിഷാംശം കൂടുതലാണെന്ന് കണ്ടെത്തൽ; യൂറോപ്പിലുടനീളം NAN , SMA, BEBA തുടങ്ങിയവ തിരിച്ചുവിളിച്ച് നെസ്‌ലെ

ലണ്ടൻ: വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യൂറോപ്പിലുടനീളം കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. […]

District News

ജോസ് കെ മാണിയെ വ്യക്തിഹത്യ നടത്തുകയല്ല, പ്രോഗ്രസ് റിപ്പോർട്ടാണ് പാലായിലെ ജനങ്ങൾക്ക് മുൻപിൽ മാണി സി കാപ്പൻ വെക്കേണ്ടതെന്ന് കേരള കോൺഗ്രസ് (എം)

പാലാ: കഴിഞ്ഞ ആറു വർഷക്കാലം കൊണ്ട് പാലാ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതി ഏതെന്ന് കേരള കോണ്ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് ചോദിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്യുന്ന എംഎൽഎയുടെ നിലപാട് ബാലിശവും പ്രതിഷേധാർഹവുമാണെന്ന് ടോബിൻ കെ അലക്സ് […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിന്റെ 146-ാമത് വാർഷികാഘോഷം ‘നിറവ് 2026’ നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിന്റെ 146 -ാമത് വാർഷികാഘോഷം ‘നിറവ് 2026’ സെന്റ് മേരീസ്‌ പാരിഷ് ഹാളിൽ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ  ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ച വാർഷികാഘോഷ യോഗത്തിന്റെ ഉത്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രൊ. […]

Keralam

പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; കിളിമാനൂരിൽ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ബയോളജി അധ്യാപകനായ എൻ. ശാലുവാണ് പിടിയിലായത്. എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്.   പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത്. പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ […]

Keralam

ഇടുക്കിയിൽ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം

ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സുബിനായി തിരച്ചിൽ നടത്തുകയാണ്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keralam

ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക്, ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്; ഇന്ന് ഏഴ് മണിവരെ ദർശനം നടത്തിയത് 93,734 അയ്യപ്പ ഭക്തർ

ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്. ഇന്ന് വൈകുന്നേരം ഏഴു മണിവരെ മാത്രം ദർശനം നടത്തിയത് 93734 അയ്യപ്പ ഭക്തർ. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു ലക്ഷത്തിൽ അധികം തീർത്ഥാടകർ ശബരിമലയിൽ എത്തിയിരുന്നു.ഈ തീർത്ഥടന കാലത്തെ ഏറ്റവും കൂടുതൽ തിരക്ക് രേഖപ്പെടുത്തുന്നത് ഇന്നാണ്. […]

Keralam

കെ സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ മത്സരിക്കണം, കാസർഗോഡ് സംസ്ഥാന നേതാക്കൾ മത്സരിക്കണം; ബിജെപി ജില്ലാ പ്രസിഡന്റ്

നിയമസഭ തിരഞ്ഞെടുപ്പിൽ കാസർഗോട്ടെ എ ക്ലാസ് മണ്ഡലങ്ങളെ ബിജെപി സംസ്ഥാന നേതാക്കൾ പരിഗണിക്കണമെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി . കാസർഗോഡും മഞ്ചേശ്വരവും സംസ്ഥാന നേതാക്കൾ മത്സരിക്കണം.   കെ സുരേന്ദ്രൻ, എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ എന്നിവരിൽ ആരെങ്കിലും മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകും […]

Keralam

‘തീരുമാനമെടുക്കുന്നതിന് മുമ്പ് എന്നെ കേള്‍ക്കണം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ്് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരി ആവശ്യം. രാഹുലിനെതിരായ ആദ്യ കേസിലാണ് കീഴ്‌ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസില്‍ മാത്രമാണ് നിലവില്‍ രാഹുലിന് […]

Keralam

‘കൊല്ലത്ത് പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി’; ജില്ലാ കമ്മിറ്റിയിൽ നിന്ന് വി കെ അനിരുദ്ധൻ ഇറങ്ങിപ്പോയി

കൊല്ലത്ത് പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയെന്ന് സിപിഐഎം റിപ്പോർട്ട്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേയർ സ്ഥാനാർഥിയുമായിരുന്ന വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റിയിൽ നിന്ന് വികാരീതനായി ഇറങ്ങിപ്പോയി. കൊല്ലം കോർപ്പറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങിനിടയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.  സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി […]

Keralam

‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക’; മന്ത്രി കെ ബി ഗണേഷ് കുമാർ

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി […]