‘നിലം തൊടാതെ തോൽപ്പിച്ചിരിക്കും’; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ
കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരക്കൊതി മാറിയില്ലേയെന്നാണ് വിമർശനം. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കും എന്ന വാർത്ത പുറത്ത് വന്നതോടെ യു.ഡി.എഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രധിഷേധമാണ് ഉയരുന്നത്. […]
