Keralam

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്

കോട്ടയം: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. രാവിലെ 9.30 ന് സെന്റ് മേരീസ്‌ പാരിഷ് ഹാളിൽ നടക്കുന്ന വാർഷികാഘോഷചടങ്ങുകൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി […]

Keralam

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ്; മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി. നെടുമങ്ങാട് കോടതി 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം […]

India

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. എംവി ജസ്റ്റിന്‍, എആര്‍ […]

Movies

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അപ്പച്ചന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു. 1965ല്‍ പുറത്തിറങ്ങിയ ഒതേനന്റെ […]

Keralam

‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’; സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’ എന്ന നിരീക്ഷണം നടത്തിക്കൊണ്ടാണ്, സുപ്രീംകോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തന്റെ […]

District News

ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ തിരുനാൾ ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നു വരെ

അതിരമ്പുഴ: സെന്റ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോ സിൻ്റെ തിരുനാൾ 19 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കും. 19ന് രാവിലെ  5.45നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റും. 20ന് വിശുദ്ധ സെബസ‌ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്കു പ്രദക്ഷിണം നടത്തും. തിരുസ്വരൂപം […]

India

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന് ജാമ്യമില്ല; അഞ്ച് പ്രതികള്‍ക്ക് കേസില്‍ ജാമ്യം

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. കേസില്‍ സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. പ്രഥമദൃഷ്ട്യ പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കര്‍ശന ഉപാധികളോടെ കേസിലെ മറ്റ് 5 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കില്ല […]

Business

പ്രതിഫലിച്ചത് ട്രംപിന്റെ വെനസ്വേലന്‍ അട്ടിമറിയോ? സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,00,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 145 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഗ്രാം വില […]

Entertainment

100 കോടിയുടെ ആഗോള കളക്ഷൻ; നിവിൻ പോളിയുടെ ഏറ്റവും വലിയ വാണിജ്യ നേട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് സർവ്വം മായ!

റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രമായ സർവ്വം മായയ്ക്ക് 100 കൂടിയുടെ ആഗോള വാണിജ്യ നേട്ടം! വലിയ സ്വീകാര്യത തന്നെയാണ് ചിത്രത്തിന് എങ്ങും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ […]