Local

അതിരമ്പുഴ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ്‌ പ്രകാശനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ മാത്യു പടിഞ്ഞാറേക്കുറ്റ്‌, കൈക്കാരൻ ജോൺസൻ ജോസഫ് തോട്ടത്തിലിന് നൽകി നിർവഹിച്ചു. അസിസ്റ്റന്റ് വികാരി  ഫാ. അനീഷ് കാമിച്ചേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, […]

Keralam

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതോടെ, എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. കേസ് വിധി പറയാൻ മേൽ കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും […]

World

ലക്ഷ്യം വെനസ്വേലയിലെ എണ്ണ സമ്പത്തോ?; നാടകീയ നീക്കങ്ങളുമായി അമേരിക്ക

വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ്, എണ്ണ വരുമാനത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വെനസ്വേലയുടെ എണ്ണ ഒഴുക്കിനെ പൂർണമായും നാവികഉപരോധത്തിലൂടെ തടയാൻ അമേരിക്ക ശ്രമിച്ചിരുന്നു. അമേരിക്കയുടെ ഉപരോധങ്ങൾ വെനസ്വേലയുടെ എണ്ണ വ്യവസായത്തെ തളർത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ആരോപണങ്ങളെത്തുടർന്ന് അമേരിക്ക വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തിനെതിരെ […]

Keralam

‘വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തെ കൊണ്ടേ പോകൂ, ഇയാൾ ഒരു വലിയ മാൻഡ്രേക്ക് ആണ്’; ഹിമവൽ ഭദ്രാനന്ദ

ഇടതുപക്ഷത്തെയും കൊണ്ടെ വെള്ളാപ്പള്ളി നടേശൻ പോകൂ എന്ന് അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദ. ഒരു മാൻഡ്രേക്ക് ആണ് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണെന്ന് തോന്നുന്നുവെന്നും ഹിമവൽ ഭദ്രാനന്ദ കുറ്റപ്പെടുത്തി. വെള്ളാപിള്ളിയ്ക്ക് എതിരെ ചോദ്യം ചോദിക്കുന്നവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കപട സമുദായ സ്നേഹമാണ് […]

India

6 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊന്നു; പ്രതികൾ യുപിയിൽ പിടിയിൽ

ഉത്തർ പ്രദേശിൽ പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത. 6 വയസ്സുകാരിയെ കൂട്ട ബാലാൽ സംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊന്നു. രണ്ടു പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. രാജു, വീരു കശ്യപ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുലന്ത്ഷഹറിലെ സിക്കന്ത്രബാദിൽ ആണ് സംഭവം. ജനുവരി […]

Entertainment

അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനം ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും. പുതുവത്സരമായ 2026ന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ , ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ […]

Keralam

‘കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്, തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം’; ആന്റണി രാജു

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തി.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ […]

Entertainment

“തലൈവർ 173”; രജനികാന്ത് ചിത്രവുമായി കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ്

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് പ്രദർശനത്തിന് എത്തുക […]

World

വെനസ്വേലയെ ആക്രമിച്ച് അമേരിക്ക; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ ആക്രമണം. കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്‌റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലർച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്. ഏഴ് സ്‌ഫോടനങ്ങളുടെ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി, ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ല’; ഷാഫി പറമ്പിൽ എംപി

രാഹുൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല. നാളെ വയനാട്ടിൽ നടക്കുന്ന ചിന്തൻ ശിബിരം ചർച്ച ചെയ്യും. എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല. കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ […]