Keralam

രാഹുൽ മാങ്കൂട്ടത്തിലെനിതിരെയുള്ള പീഡന കേസ്; ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെയുള്ള പീഡന കേസിൽ, രണ്ടാംപ്രതി ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ പീഡന പരാതിയിലെ രണ്ടാം പ്രതിയാണ് അടൂർ സ്വദേശിയായ ജോബി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നൽകിയത് ജോബിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ […]

Keralam

‘മുസ്ലിമിന് 4100 സ്കൂളുകൾ ഉണ്ട്, ഈഴവന് 370 മാത്രം; ഈഴവ സമുദായത്തിന് സാമൂഹിക നീതി നിഷേധിക്കപ്പെട്ടു’; വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ഗുരു പറഞ്ഞത് ഉരുവിട്ടാൽ പോരാ, പ്രാവർത്തികമാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. എന്തിനാണ് നാട്ടിൽ മതവിദ്വേഷം?. മനുഷ്യർ ഒന്നായാലേ നാട് നന്നാവൂ. ആത്മീയ അടിത്തറയിൽ നിന്ന് ഭൗതികമായി വളരണം. നമ്മൾ മറ്റെല്ലാ സമുദായത്തെയും ഉൾകൊള്ളുന്നു. അവർ അങ്ങനെ ഉൾകൊള്ളുന്നുണ്ടോ? ഞാൻ എന്ത് പറഞ്ഞാലും എന്നെ ക്രൂശിക്കുന്നു. ഈഴവ സമുദായത്തിന്റെ ഉന്നമനം […]

Keralam

‘നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് അർഹത ഉണ്ട്; വെള്ളാപ്പള്ളിയുമായി ചർച്ച ഇല്ല’; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് മുസ്ലീംലീഗ്. വോട്ടിങ് ഷെയറിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വെള്ളാപ്പള്ളിക്കുള്ള മറുപടി ജനങ്ങൾ നൽകിയെന്നും ലീഗ് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് നയമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലീം ലീഗ് […]

Keralam

‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് […]

Keralam

അധ്യാപക സംഘടനകളുടെ പ്രതിഷേധം; അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു

അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ തുടര്‍ന്ന് അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു.. സുപ്രീംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കുള്ള കെ-ടെറ്റ് പരീക്ഷക്ക് ശേഷം ഉത്തരവ് വീണ്ടും വ്യക്തത വരുത്തി ഇറക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ അനുകൂല അധ്യാപക […]

Keralam

‘ഈ ചര്‍ച്ച തന്നെ അനാവശ്യം’, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ: കെ മുരളീധരന്‍

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും കെ മുരളീധരന്‍ പറഞ്ഞു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും […]

Keralam

‘ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ഫോണ്‍രേഖകള്‍ പരിശോധിക്കണം’; അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി . ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍ എസ്‌ഐടി അന്വേഷിക്കണം. ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു. ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാളുണ്ട് ഡല്‍ഹിയില്‍. ഒരു പാര്‍ലമെന്റ് അംഗമാണ്. […]

Keralam

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്. പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന […]

Keralam

ശബരിമലയിൽ നടന്നത് വെറും സ്വർണ്ണക്കൊള്ള മാത്രമല്ല, അത് ആചാരലംഘനവും ഈശ്വരനിന്ദയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ശബരിമലയിൽ നടന്നത് വെറും സ്വർണ്ണക്കൊള്ള മാത്രമല്ല, അത് ആചാരലംഘനവും ഈശ്വരനിന്ദയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രഭാമണ്ഡലത്തിൽ നിന്നും ശിവ വ്യാളീ രൂപങ്ങളിൽ നിന്നും സ്വർണ്ണം അപഹരിക്കപ്പെട്ടിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ, തുടക്കം മുതൽ ഞങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും […]

Business

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 12,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 960 […]