Local

അതിരമ്പുഴയിൽ നാലു സെന്റിലൊരുങ്ങി കാരുണ്യത്തിന്റെ വിൻസെൻഷ്യൻ ഭവനം;വെഞ്ചരിപ്പും താക്കോൽ ദാനവും ജനുവരി 14ന്

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റി സെന്റ് മാത്യൂസ് കോൺഫറെൻസ് ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ബുധനാഴ്‌ച (ജനുവരി 14) നിർവഹിക്കും. […]

Keralam

‘തിരുവനന്തപുരത്തെ സത്യാഗ്രഹ സമരത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവമല്ല’; വിശദീകരണവുമായി ജോസ് കെ മാണിയുടെ ഓഫീസ്

തിരുവനന്തപുരത്ത് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ നിന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി വിട്ടുനിന്നുവെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ്. കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമര പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വിശദീകരിച്ചു. ഇക്കാര്യം […]

India

‘പൊങ്കലിന് നാട്ടിൽ പോകണം, നാളെ ഹാജരാകാൻ കഴിയില്ല’; വിജയ്‌യുടെ ആവശ്യം അംഗീകരിച്ച് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയത്.ദുരന്തവുമായി […]

Keralam

ഭക്തജനതിരക്ക്; എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം

ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13/01/2026 ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് 3 മണിവരെയും, […]

India

‘കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിന്’; സിബിഐയോട് വിജയ്

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തു. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്‌യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം. ദുരന്തത്തിൽ സർക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും […]

Sports

നിര്‍ണായക മത്സരത്തില്‍ ഗോളുകള്‍; സൂപ്പര്‍ കോപ്പയില്‍ കണ്ടത് റാഫിന്‍ഹയുടെ തിരിച്ചുവരവ്

സ്പാനിഷ് സൂപ്പര്‍കോപ്പ ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ കൊണ്ട് ബ്രസീലിയന്‍ താരം റാഫിന്‍ഹ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി. ഇതോടെ തുടര്‍ച്ചയായ രണ്ട് വര്‍ഷം സൂപ്പര്‍കോപ്പ ട്രോഫി നേടാന്‍ ടീമിനെ സഹായിച്ച താരങ്ങളില്‍ റാഫിന്‍ഹയുടെ പേരും അടയാളപ്പെടുത്തപ്പെട്ടു. ബ്രസീല്‍ താരത്തെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ വളരെ […]

Keralam

കേരള വി സി ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; ഡോ. കെ എസ് അനില്‍കുമാറിനെതിരെ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് സ്റ്റേ

കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള സര്‍വകലാശാല വിസി-രജിസ്ട്രാര്‍ പോര് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് തര്‍ക്കങ്ങളും പോരാട്ടങ്ങളും ഹൈക്കോടതിയിലെത്തി. ആദ്യ ഘട്ടത്തില്‍ വിസിക്ക് അനുകൂലമായ നിലപാടാണ് ഹൈക്കോടതിയുടെ […]

India

കരൂർ ദുരന്തം; വിജയ്യുടെ മൊഴിയെടുപ്പ് പൂർത്തിയായി

കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹി സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയില്ലെന്നാണ് വിവരം. കരൂർ പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെ ആയിരുന്നു.തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി എന്തെങ്കിലും […]

Keralam

തടവുപുള്ളികളുടെ കൂലി കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍; സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 620 രൂപ ദിവസവേതനം

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍. ദിവസ വേതനം പത്ത് മടങ്ങ് വരെയാണ് വര്‍ധിപ്പിച്ചത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ […]

Keralam

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്കോ?; ആര് വന്നാലും മെച്ചം, സ്വാഗതം ചെയ്ത് മുസ്ലീംലീഗ്

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അടിത്തറ വികസിപ്പിക്കണമെന്നാണ് യുഡിഎഫ് തീരുമാനമെന്നും യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ‘യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്.യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകള്‍ […]