Keralam

സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് തോമസ് കെ തോമസിനെ മാറ്റണമെന്ന് ആവശ്യം; എന്‍സിപി സംസ്ഥാന എസ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹളം

എന്‍സിപി സംസ്ഥാന എസ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹളം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ തോമസിനെ മാറ്റണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണം. ബഹളം കയ്യാങ്കളിയിലേക്ക് എത്തിയതോടെ പിസി ചാക്കോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം, ബഹളമുണ്ടായിട്ടില്ല എന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ താനും എ […]

World

നടുക്കടലില്‍‌ നാടകീയ രംഗങ്ങള്‍; റഷ്യൻ പതാകയേന്തിയ ‘മാരിനേര’ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ്

വാഷിങ്ടൺ: ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് വടക്കൻ അറ്റ്‌ലാന്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് ‘മാരിനേര’ എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. അതീവ രഹസ്യമായും സൈനിക കരുത്തോടെയുമാണ് അമേരിക്ക ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. […]

Keralam

കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനെയാണ് ചക്കരക്കല്‍ പോലീസ് മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. 2018 ല്‍ ഈ കേസില്‍ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കിടക്കേണ്ടി വന്നത്. കേസില്‍ പ്രതിയായതോടെ താജുദ്ദീന് വിദേശത്തെ ജോലി […]

Keralam

നിയമസഭ തിരഞ്ഞെടുപ്പിൽ 16 സീറ്റ്‌ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്; ഒ ജെ ജനീഷ് ,അബിൻ വർക്കി, കെ എം അഭിജിത്ത് തുടങ്ങിയവർ മത്സരിക്കും

നിയമസഭ തിരഞ്ഞെടുപ്പിൽ 16 സീറ്റ്‌ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. മത്സരിക്കേണ്ട നേതാകളുടെ കാര്യത്തിലും ധാരണയായി. ഒ ജെ ജനീഷ്,അബിൻ വർക്കി,കെ എം അഭിജിത്ത്,അരിത ബാബു,ബിനു ചുള്ളിയിൽ,ശ്രീലാൽ ശ്രീധർ തുടങ്ങിയവർ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് […]

Technology

പാർട്ടിക്കും മീറ്റിങിനും റിമൈൻഡറുകൾ വെക്കാം, ഏത് വാക്കും സ്റ്റിക്കറാക്കി മാറ്റാം: മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്

ഹൈദരാബാദ്: നിരന്തരം പുതുപുത്തൻ ഫീച്ചറുകളുമായി എത്തുന്ന ജനപ്രിയ മെസേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. പുതുവർഷത്തിന്‍റെ ആരംഭത്തിൽ തന്നെ പുതിയ സവിശേഷതകളുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. ഗ്രൂപ്പ് ചാറ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ചില പ്രത്യേക സവിശേഷതകളുമായാണ് പ്ലാറ്റ്‌ഫോം ഇത്തവണ എത്തിയിരിക്കുന്നത്. വെറുമൊരു മെസേജിങ് ആപ്പെന്ന് മാത്രമല്ല, വിദൂരത്താണെങ്കിൽ പോലും സുഹൃത്തുക്കളും […]

India

മലേഷ്യ ഓപ്പൺ: ഇന്ത്യയുടെ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പുറത്തായി: പി.വി സിന്ധു ക്വാര്‍ട്ടറില്‍

ഹൈദരാബാദ്: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്തായി. ക്വാലാലംപൂരിലെ സ്റ്റേഡിയം ആക്സിയാറ്റ അരീനയിൽ നടന്ന പുരുഷ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക 18-ാം നമ്പർ താരം ഹോങ്കോംഗ് ചൈനയുടെ ലീ ച്യൂക്ക് യിയുവിനോടാണ് താരത്തിനു അടിപതറിയത്. 53 മിനിറ്റ് നീണ്ട മത്സരത്തില്‍ 22-20, […]

Keralam

അമിത് ഷാ വരുന്നു; കേരളത്തിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരി 11ന് തുടക്കം രാജീവ് ചന്ദ്രശേഖരൻ

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 11ന് സംസ്ഥാനത്തെത്തും. കേരളത്തിലെ എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രത്തിന് രൂപമാറ്റം സംഭവിക്കാൻ പോകുന്ന […]

Technology

200 എംപി ക്യാമറയിൽ പ്രോ മോഡൽ ഉൾപ്പെടെ നാല് പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കി

ഹൈദരാബാദ്: നിരവധി അപ്‌ഗ്രേഡുകളുമായി ഓപ്പോ റെനോ 14 പ്രോ സീരിസിന്‍റെ പിൻഗാമി ഇന്ത്യൻ വിപണിയിൽ. ഓപ്പോ റേനോ 15സി 5ജി, റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി തുടങ്ങിയ നാല് മോഡലുകളുമായാണ് ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കിയത്. മികച്ച ക്യാമറ ശേഷി, വലിയ […]

Keralam

എംഎസ്‌സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച […]

Keralam

‘ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ട് വിളിക്കാം; റെജി ലുക്കോസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’; മന്ത്രി പി.രാജീവ്‌

റെജി ലുക്കോസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി.രാജീവ്‌. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ് റെജി. പാർട്ടി ഘടകങ്ങളിലില്ല. ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും പി രാജീവ് […]