Keralam

‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി

തിരുവനന്തപുരം നേമത്ത് മത്സരിക്കാൻ ഇല്ലെന്നോ ഉണ്ടെന്നോ സ്വന്തമായി പ്രഖ്യാപിക്കാൻ തനിക്ക് അവകാശമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്ത് എൽഡിഎഫിന് ശക്തനായ സ്ഥാനാർഥി ഉണ്ടാകും. മണ്ഡലം എൽഡിഎഫ് നിലനിർത്തും. നേമത്തെ സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഐഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. […]

Keralam

പുനര്‍ജനി പദ്ധതി: വി ഡി സതീശന് പിന്നാലെ മണപ്പാട്ട് ഫൗണ്ടേഷന് എതിരെയും അന്വേഷണം?; സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെട്ട പുനര്‍ജനി ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശിപാര്‍ശ.  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദിന് എതിരെ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ. ഇന്നലെയാണ് പ്രതിപക്ഷ നേതാവ് […]

Keralam

തൃശ്ശൂരിലെ തീപിടുത്തം: റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയില്‍വേ തള്ളി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയില്‍വേയുടെ നിലപാട്. […]

Keralam

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് […]

Keralam

വിഡിക്കെതിരെ വിഎസ്?; പറവൂരില്‍ സതീശനെതിരെ സുനില്‍കുമാറിനെ രംഗത്തിറക്കാന്‍ ആലോചന

രണ്ടു ടേം വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഇളവു നല്‍കാന്‍ സിപിഐ തീരുമാനം. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ഒല്ലൂരില്‍ കെ രാജന്‍ വീണ്ടും മത്സരിക്കും. മത്സരരംഗത്ത് രാജന്റെ മൂന്നാം ടേമാണ്. മന്ത്രിമാരായ ജി ആര്‍ […]

Keralam

കീം പ്രവേശന പരീക്ഷ : ഇന്നു മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം. ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് നൽകുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരാകും. കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ […]

World

അമേരിക്ക അട്ടിമറിയിലൂടെ റാഞ്ചിയ മഡൂറോയേയും ഭാര്യയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്

അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. അതേസമയം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച […]

Keralam

തൊണ്ടിമുതൽ തിരിമറി; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

തൊണ്ടിമുതൽ തിരിമറിയിൽ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ.വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആൻ്റണി രാജുവിന് നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് […]

Keralam

വി ഡി സതീശനെതിരെ തെളിവില്ല; പുനര്‍ജനി കേസ് നിലനില്‍ക്കില്ല; വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഡിഐജി കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്. പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് […]