Keralam

സംസ്ഥാന ബജറ്റ് 29 ന്, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതല്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ […]

Keralam

നാല് ചോദ്യങ്ങള്‍; ഉത്തരം തേടി അവരെത്തും; സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. […]

Sports

2026 ലെ ഫിഫ അന്താരാഷ്‌ട്ര മാച്ച് ഒഫീഷ്യൽസിന്‍റെ പട്ടികയിൽ അഞ്ച് ഇന്ത്യക്കാർ കൂടി ഇടം നേടി

ഹൈദരാബാദ്: 2026 ലെ ഫിഫ അന്താരാഷ്‌ട്ര മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ അഞ്ച് ഇന്ത്യൻ മാച്ച് ഒഫീഷ്യൽമാരെ കൂടി പുതുതായി ഉൾപ്പെടുത്തി. രചന കമാനി (ഗുജറാത്ത്), അശ്വിൻ കുമാർ (പുതുച്ചേരി), ആദിത്യ പുർകയസ്‌ത (ഡൽഹി) എന്നിവരെയാണ് പട്ടികയിൽ ഇടംനേടിയത്. അതേസമയം, മുരളീധരൻ പാണ്ഡുരംഗൻ (പുതുച്ചേരി), പീറ്റർ ക്രിസ്റ്റഫർ (മഹാരാഷ്ട്ര) എന്നിവരെ അസിസ്റ്റന്‍റ് […]

Keralam

ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു, മന്ത്രി റിപ്പോർട്ട് തേടി; ഡയാലിസിസ് യൂണിറ്റ് അടച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ച സംഭവത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. രമേശ് ചെന്നിത്തല എംഎൽഎ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), […]

India

ജെഇഇ അഡ്വാൻസ്‌ഡ് 2026; പരീക്ഷ തീയതി പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ അഡ്വാൻസ്‌ഡ് 2026 (ജെഇഇ അഡ്വാൻസ്‌ഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2026 മെയ് 17 ന് പരീക്ഷ നടക്കുമെന്ന് സംഘാടക സ്ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്ററ്റ്യൂട്ട് ഓഫ് ഡെക്‌നോളജി റൂർക്കി അറിയിച്ചു. ഇന്ത്യയിലെ 221 കേന്ദ്രങ്ങളും ദുബായ്, കാഠ്‌മണ്ഡു […]

India

ഹാപ്പി ന്യൂയർ; 2026 നെ വരവേറ്റ് നാടും ന​ഗരവും

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വൻ ജനാവലിയാണ് എത്തിയത്. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. […]

India

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ […]