Keralam

‘പുനർജനിക്കേസ് നിലനിൽക്കില്ല, ഞാൻ പേടിച്ചെന്ന് പരാതി കൊടുത്തവരോട് പറഞ്ഞേക്ക്’; വി.ഡി സതീശൻ

പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത വിജിലന്‍സ് നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് ഏത് രീതിയിൽ അന്വേഷിച്ചാലും നിലനിൽക്കില്ലെന്നും ആദ്യം അന്വേഷിച്ച് വിജിലൻസ് തന്നെ ഉപേക്ഷിച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. അന്വേഷണം വന്നാൽ പൂർണമായും സഹകരിക്കുമെന്നും […]

Health

പുഴുങ്ങിയ മുട്ട എത്ര സമയം വരെ സൂക്ഷിക്കാം

വിറ്റാമിനുകളും ധാതുക്കളും ധാരളം അടങ്ങിയ മുട്ട ഏറ്റവും ആരോ​ഗ്യകരമായ ഒരു ചോയിസ് ആണ്. ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ചിലർ മുട്ട പുഴുങ്ങിയാലും വളരെ വൈകിയാണ് അവ കഴിക്കുക. ഇത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. പുഴുങ്ങിയ മുട്ട എത്ര സമയം വരെ കേടുകൂടാതെ സൂക്ഷിക്കാം? […]

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: പട്ടികയിലെ മേധാവിത്വം വിട്ടുകൊടുക്കാതെ ആര്‍സനല്‍; ടേബിളില്‍ രണ്ടാമതെത്തി മാര്‍ട്ടിനസിന്റെ ആസ്റ്റണ്‍ വില്ല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന് ജയം. ബൗണ്‍മൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. കളിയുടെ പത്താം മിനിറ്റില്‍ ഇവാനില്‍സണിലൂടെ ബൗണ്‍മൗത്ത് മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ പതിനാറാം മിനിറ്റില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ഡോസ് സാന്റോസിലൂടെ ആര്‍സനല്‍ സമനില പിടിച്ചു. തുടര്‍ന്ന് 54-ാം മിനിറ്റിലും 71-ാം മിനിറ്റിലും ഇംഗ്ലീഷ് താരം ഡെക്ലയ്ന്‍ […]

Health

ഉറങ്ങിയാൽ കുടവയർ കുറയും!

കുടവയറാണോ നിങ്ങളുടെ പ്രശ്നം? മാറിയ ജീവിതശൈലിയും തൊഴിലിന്റെ സ്വഭാവവും ഭക്ഷണശീലവുമെല്ലാം കുടവയർ ഇങ്ങനെ കൂടുന്നതിന് കാരണമാകാം. കുടവയറും അമിതവണ്ണവും കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകൾ ചെലവഴിച്ച് കഠിന വർക്കഔട്ടുകൾ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. എന്നാൽ വ്യായാമത്തിനൊപ്പം, പരി​ഗണിക്കാതെ പോകുന്ന മറ്റൊന്നുണ്ട്. ഉറക്കശീലം. ഉറക്കക്കുറവ് ശരീരഭാര കൂടാനും അരക്കെട്ടിലെ വിസറൽ […]

Keralam

‘മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുന്നു’; രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് മുഖ്യമന്ത്രിയെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയതയെന്ന നിലപാടാണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ തിരുത്തേണ്ടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്.പാർലമെന്റ് തിരഞ്ഞെടുപ്പിൽ […]

Keralam

‘പാലായിൽ ഇത്തവണയും മത്സരിക്കും; ജോസ് കെ മാണി മുന്നണിയിൽ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല’; മാണി സി കാപ്പൻ

നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ. ജോസ് കെ മാണി മുന്നണിയിൽ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്നും മാണി സി കാപ്പൻ  പറഞ്ഞു. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനകൾ ആരംഭിച്ചെന്ന് മാണി സി കാപ്പൻ പറഞ്ഞു. […]

Keralam

‘നിലം തൊടാതെ തോൽപ്പിച്ചിരിക്കും’; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ

കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരക്കൊതി മാറിയില്ലേയെന്നാണ് വിമർശനം. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കും എന്ന വാർത്ത പുറത്ത് വന്നതോടെ യു.ഡി.എഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രധിഷേധമാണ് ഉയരുന്നത്. […]

Keralam

‘ഇലക്ട്രിക് ലൈനില്‍ നിന്ന് തീഗോളം വീണു, ആദ്യം തീപിടിച്ചത് ബൈക്ക് മൂടിയിട്ട കവറിന്’

തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ തീപിടിത്തത്തിന്റെ നടുക്കം മാറാതെ പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ കണ്‍മുന്നില്‍ വച്ച് നൂറോളം ബൈക്കുകള്‍ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാര്‍ സാക്ഷിയായത്. ഇലക്ട്രിക് ലൈനിനില്‍ നിന്ന് വീണ് സ്പാര്‍ക്കാണ് തീപിടിത്തത്തിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാരുടെ പ്രതികരണം. ആറരയോടെയാണ് സംഭവം. റെയില്‍വെയുടെ തന്നെ […]

Local

അതിരമ്പുഴ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ്‌ പ്രകാശനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ മാത്യു പടിഞ്ഞാറേക്കുറ്റ്‌, കൈക്കാരൻ ജോൺസൻ ജോസഫ് തോട്ടത്തിലിന് നൽകി നിർവഹിച്ചു. അസിസ്റ്റന്റ് വികാരി  ഫാ. അനീഷ് കാമിച്ചേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, […]

Keralam

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതോടെ, എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. കേസ് വിധി പറയാൻ മേൽ കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും […]