Keralam

ആർസിസി നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമന ക്രമക്കേടെന്ന പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആർസിസി അറിയിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ […]

Keralam

‘അടൂർ പ്രകാശിനൊപ്പം പോകുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയല്ല, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം’; വി ഡി സതീശൻ

ശബരിമല സ്വർണ്ണകൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല എന്ന വാദം അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം SITയിൽ സമ്മർദ്ദം ചെലുത്തുന്നു. രണ്ട് പുതിയ ഉദ്യോഗസ്ഥർക്ക് സിപിഐഎം ബന്ധം ഉണ്ട്. സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. […]

Keralam

ഭരണം പിടിക്കാൻ സിപിഐഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു, 50 ലക്ഷം കരുവന്നൂരിലെ തൊണ്ടിമുതൽ ആണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്; ഒ.ജെ ജനീഷ്

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജനീഷ്. വടക്കാഞ്ചേരിയിൽ ജാഫർ മാഷിന് തെറ്റുപറ്റിയത് അല്ല എന്ന് വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം ആണ് […]

Business

സ്വർണവില വീണ്ടും കൂടി; പവന് 840 രൂപ വർധിച്ചു

സ്വർണവില വീണ്ടും കൂടി. പവന് 840 രൂപ കൂടി 99,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വർധിച്ച് 12,485 രൂപയായി. കഴിഞ്ഞമാസം അവസാനം 99,000ൽ താഴെയെത്തിയ സ്വർണവില ഇന്നലെ പവന് 120 രൂപ വർധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിൽ എത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വർണവില. […]

Uncategorized

‘ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി, എല്ലാം ഒപ്പിട്ട് എടുത്തു’; വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള ലീഗിന്റെ കുൽസിത ശ്രമമാണ് […]

Keralam

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചത്.  അധ്യാപകര്‍ക്കുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റ് വിജയിച്ചാല്‍ മാത്രമെ ഇനി സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപക നിയമനം ലഭിക്കു. ഒടുവില്‍ […]

Technology

ഒരു ചുവട് മാറ്റമായാലോ …യൂട്യൂബിനേക്കാള്‍ പ്രതിഫലം നൽകാൻ എക്സ്

ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എക്സ് പ്ലാറ്റ്ഫോമുകളിൽ മോണിറ്റൈസേഷൻ നൽകാനൊരുങ്ങി മസ്‌ക്. യൂട്യൂബിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പ്രതിഫലം എക്‌സിലൂടെ നൽകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ പൂർണമായി ഒഴിവാക്കുകയും മാന്യമായ പ്രതിഫലം നൽകികൊണ്ട് എക്‌സിനെ കൂടുതൽ യുസർ ഫ്രണ്ട്‌ലി ആക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് മസ്‌ക്കിന്റെ പുതിയ തീരുമാനം. […]

Keralam

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു, മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബര്‍ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തര്‍ സന്നിധാനത്തെത്തി ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം […]

Keralam

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി​ ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി ഒരു അവസരവാദ നിലപാടും […]

Keralam

‘മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണം നടത്തണം; മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണണം ‘; സിപിഐഎം സംസ്ഥാന കമ്മിറ്റി

മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യതയും മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മന്ത്രിമാര്‍ വകുപ്പുകളില്‍ മാത്രം […]