Keralam

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു, മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബര്‍ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തര്‍ സന്നിധാനത്തെത്തി ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം […]

Keralam

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി​ ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി ഒരു അവസരവാദ നിലപാടും […]

Keralam

‘മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണം നടത്തണം; മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണണം ‘; സിപിഐഎം സംസ്ഥാന കമ്മിറ്റി

മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യതയും മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മന്ത്രിമാര്‍ വകുപ്പുകളില്‍ മാത്രം […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; ‘ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായി’; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയ്‌ക്കൊപ്പമുള്ള സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ് സിപിഐഎം. അതുകൊണ്ട് ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്‍എസ്എസ് പരിപാടിയില്‍ വന്നത് രാഷ്ട്രീയം മനസില്‍ വച്ചല്ലെന്നും […]

Keralam

നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യം; ഇന്ന് മന്നം ജയന്തി

സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി പോരാടി. സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. സമൂഹനന്മ […]

District News

റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്‌കോ

സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ടിവരും. മദ്യപര്‍ ട്രെയിനില്‍ കയറുന്നത് സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലെന്നാണ് റെയില്‍വേയുടെ വാദം. തീരുമാനം ബെവികോ തള്ളിയിട്ടുണ്ട്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ […]

Keralam

ബിനോയ് വിശ്വമല്ല പിണറായി വിജയൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരി; മുഖ്യമന്ത്രി

വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്. കാറിൽ കയറ്റിയത് ശരി തന്നെ. അതിൽ മാറ്റമില്ല. ഞാൻ കാറിൽ കയറ്റിയല്ലോ. CPI ചതിയും വഞ്ചനയും കാണിക്കുമെന്ന് ഞങ്ങൾക്ക് […]

Keralam

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. മുണ്ടക്കൈ […]

India

തടവുകാരുടെ മോചനം; വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡൽഹി: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും. നയതന്ത്ര തലത്തിലുള്ള പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതുവത്സരത്തില്‍ വിവരങ്ങള്‍ പരസ്‌പരം കൈമാറിയത്. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാകിസ്ഥാന്‍ തടവുകാരുടെ വിവരം ന്യൂഡല്‍ഹിയിലും പാകിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ ഇസ്‌ലാമാബാദിലും വച്ചാണ് കൈമാറിയത്. ഇന്ത്യ നല്‍കിയ ഔദ്യോഗിക വിവര പ്രകാരം […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തോടെയാണ്. നല്ല നീതിയിൽ അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും ഒരു രീതിയിലുള്ള ഇടപെടലും അതിൽ നടത്തില്ല. അത് ഞങ്ങൾ തന്നെ വച്ച നിർദേശമാണ്. ആക്ഷേപം ഉന്നയികുന്നത് ശീലമാക്കിയവർക്ക് മറുപടി […]