Keralam

യുദ്ധം നഷ്ടങ്ങളുടേത് മാത്രം,സമാധാനത്തിന്റെ മാലാഖ ലോകത്തിന് മേൽ വസിക്കട്ടെ; ഓർത്തഡോക്സ് സഭാധ്യക്ഷൻ

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികൾ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യർ ഹൃദയവേദനയോടെ കഴിയുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ‘പശ്ചിമേഷ്യയിലെ അശാന്തി […]

Keralam

ശൈലജ പേരാവൂരിലേക്ക്; മത്സരിക്കാൻ കെകെ ശൈലജ സന്നദ്ധത അറിച്ചു

സിപിഐഎം നേതാവ് കെ കെ ശൈലജ പേരാവൂരിലേക്ക്. മത്സരിക്കാൻ കെകെ ശൈലജ സന്നദ്ധത അറിച്ചു. CPIM സംസ്ഥാന സെക്രട്ടേറിയറ്റിലാണ് താത്പര്യം അറിയിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മട്ടന്നൂരിൽ വി കെ സനോജ് സ്ഥാനാർഥിയാകും. തളിപ്പറമ്പിൽ പി കെ ശ്യാമളയും മത്സരിക്കും. […]

World

സൗദിയിൽ രണ്ടിടങ്ങളിൽ ഇറാൻ ആക്രമണം; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

സൗദിയിൽ രണ്ടിടങ്ങളിൽ ഇറാൻ ആക്രമണം നടന്നെന്ന് സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. യു. എ. ഇ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ജോർദാൻ ഭരണാധികാരികളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ച നടത്തി. റിയാദിനും കിഴക്കൻ പ്രവിശ്യയ്ക്കും നേരെയുള്ള ഇറാൻ്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല […]

Keralam

മാർച്ചിലെ വൈദ്യുതി ബില്ലുകളിൽ ഇളവ്; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് […]

India

പശ്ചിമേഷ്യൻ സംഘർഷം: ‘സംയമനം പാലിക്കണം’; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരു കൂട്ടരും സംയമനം പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണം. നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം […]

World

ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് പാക്പൂരിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഇറാന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് […]

World

‘സൈന്യം തയാർ; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം അനീതിയെന്ന് അബ്ബാസ് അരഘ്ച്ചി പറഞ്ഞു. തിരിച്ചടി നൽകാൻ ഇറാൻ സൈന്യം പ്രാപ്തരാണെന്നെന്നും ആക്രമണകാരികൾക്ക് അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നും അദേഹം പറഞ്ഞു. “ഇറാന്റെ ശക്തമായ സായുധ സേന തയ്യാറാണ്” […]

World

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം; ‘സൈനിക നടപടി ഉടൻ നിർത്തിവച്ച് നയതന്ത്രത്തിലേക്ക് മടങ്ങണം’; അപലപിച്ച് റഷ്യ

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് റഷ്യ. “പരമാധികാരവും സ്വതന്ത്രവുമായ ഒരു യുഎൻ അംഗരാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ സായുധ ആക്രമണ”മാണ് നടന്നതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക നടപടി ഉടൻ നിർത്തിവച്ച് നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആണവ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തിയത് അസ്വീകാര്യമാണ് […]

Keralam

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 10 വിമാന സർവീസുകൾ, കരിപ്പൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ എന്നിവയാണ് റദ്ദാക്കിയത്. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ […]

World

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം: 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസി‌യ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക […]