Keralam

തൃപ്പൂണിത്തുറയിൽ സ്വരാജ് വേണമെന്ന് ആവശ്യം; ജയസാധ്യതയുണ്ടെന്ന് വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജ് വേണമെന്ന് ആവശ്യം. ഇന്ന് ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് സ്വരാജിനായി ആവശ്യം ഉയർന്നത്. മണ്ഡലത്തിൽ സ്വരാജ് മത്സരിച്ചാൽ ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്വരാജിനൊപ്പം മുൻ മേയറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനിൽ […]

Health

വേനൽച്ചൂടിൽ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

വേനൽച്ചൂടിൽ ഒന്നു ഫ്രഷ് ആകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാണ്. ഉടനടി ഊര്‍ജ്ജം കിട്ടാനും ദഹനത്തിനും അസിഡിറ്റിക്കുമൊക്കെ മികച്ച ഓപ്ഷനാണിത്. യാത്രക്കിടെ ക്ഷീണം മാറ്റാനും ഫ്രഷ് ആകാനും കരിമ്പിന്‍ ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്ക് ഈ ശീലം സുരക്ഷിതമാകണമെന്നില്ല. ഇക്കൂട്ടര്‍ കരിമ്പിന്‍ ജ്യൂസ് ഒഴിവാക്കണം പ്രമേഹരോഗികള്‍ കരിമ്പിന്‍റെ ഗ്ലൈസെമിക് […]

Keralam

ചട്ടുകം വച്ച് കുട്ടികളെ പൊള്ളിച്ചു;അച്ഛനും രണ്ടാനമ്മയും റിമാന്‍ഡില്‍

ചട്ടുകം വച്ച് രണ്ടാനമ്മ മക്കളെ പൊള്ളിച്ചു. പൊള്ളലേറ്റത് 5, 6, 11 വയസുള്ള കുട്ടികള്‍ക്കാണ്. അരീക്കോട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രക്ഷിതാക്കള്‍. കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. നാട്ടുകാരുടെ പരാതിയിലാണ് പോലീസ് നടപടി. കുട്ടികളെ സിഡബ്ലുസി സംരക്ഷണയിലേക്ക് മാറ്റി. ബിഹാര്‍ സ്വദേശികളാണ് […]

Keralam

‘മാതാപിതാക്കൾ ഈശ്വര വിശ്വാസികൾ, അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു, ബീഡി കെട്ടാൻ പോയി’; മുഖ്യമന്ത്രി

തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു മുഖ്യമന്ത്രിക്ക് മോഹൻലാലിൻറെ ആദരവ്. സ്വപ്നത്തിൽപ്പോലും ഇല്ലാത്ത അഭിമുഖമെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടിക്കാലവും സ്‌കൂൾ ജീവിതവും മുഖ്യമന്ത്രി ഓർത്തെടുത്തു. തനിക്കുള്ളത് രണ്ട് സഹോദരന്മാർ […]

Keralam

ബിജെപി ആദ്യഘട്ട സ്ഥാനാനാര്‍ഥി പട്ടികയില്‍ 50 പേര്‍; ക്രൈസ്തവ സഭകള്‍ ചില പേരുകള്‍ ദേശീയ നേതൃത്വത്തിന് കൈമാറിയതായി സൂചന

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ ഇടംപിടിക്കും. ക്രൈസ്തവ സഭകളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നേരിട്ട് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയതായി സൂചനയുണ്ട്. നിര്‍ണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേര്‍ന്നേക്കും. അടുത്തമാസം 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട […]

Keralam

മൂക്കിൽ മർദനമേറ്റാൽ വീൽചെയറിൽ പോകണോ,നടന്നു പോയാൽ ഐസിയുവിൽ കയറ്റുമോ എന്നെല്ലാം ചോദിച്ചവ‍ർ എവിടെ;പരിഹസിച്ച് ഷാഫി

ആരോഗ്യ മന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. പേരാമ്പ്രയിൽവെച്ച് പരിക്കേറ്റ തന്നോട് ചോദ്യം ചോദിച്ച ചോദ്യകർത്താക്കളെ ഒന്നും ഇപ്പോൾ കാണാനില്ലെന്നും അവരെല്ലാം വികാരഭരിതമായി ആക്രമണത്തിനെതിരായ പ്രതികരണം നടത്തുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മൂക്കിൽ മർദനമേറ്റാൽ വീൽ […]

Keralam

കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കൊല്ലത്ത്‌ നിന്നുമാണ് ലക്ഷങ്ങൾ വിലയുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. കൊല്ലത്തെ കോൺഗ്രസ് നേതാവാണ് സംഘത്തിലുള്ളത്. മുൻ ഡിസിസി അംഗമായ തട്ടാമലയിൽ അൻസറുദ്ധീൻ ആണ് അഞ്ച് പേരിൽ ഒരാൾ. തട്ടാമലയിൽ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ […]

Keralam

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ക്ക് തറക്കല്ലിട്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് വീടുകള്‍ക്ക് ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്. ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് […]

Keralam

കഴിഞ്ഞ വര്‍ഷം 329 ക്രിസ്ത്യാനികള്‍ ഹിന്ദുക്കളായി, കേരളത്തില്‍ കൂടുതല്‍ പേര്‍ മാറിയത് ഹിന്ദു മതത്തിലേക്ക്

കേരള സ്റ്റോറി 2 എന്ന സിനിമ ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മതം മാറ്റം സംബന്ധിച്ച കണക്കുകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ മതം മാറ്റത്തിലൂടെ എത്തുന്നത് ഹിന്ദുമതത്തിലേക്കാണെന്നാണ് ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 365 കേരളീയര്‍ […]

Health

ഇപ്പോഴും കുഞ്ഞുങ്ങൾക്ക് കൺമഷി എഴുതാറുണ്ടോ? അപകടം മനസിലാക്കാതെ പോകരുത്

കുഞ്ഞോമനകളെ കണ്ണെഴുതിയും പൊട്ടുതൊ‌ടീച്ചും നടത്തിക്കാൻ മാതാപിതാക്കൾക്ക് ഏറെ ആവേശമാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറ് തട്ടാതിരിക്കാനാണെന്നാണ് വിശ്വാസം. എന്നാൽ ഈ ശീലം നിങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞിക്കണ്ണുകള്‍ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വീടുകളില്‍ ഉണ്ടാക്കിയിരുന്ന കണ്‍മഷിയായിരുന്നു ഒരുകാലത്ത് കുട്ടികള്‍ക്ക് കണ്ണെഴുതാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന്, അത് കാജല്‍, ഐലൈനര്‍, ഐ പെന്‍സില്‍ എന്നിവയിലേക്ക് […]