India

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം.സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ഉടൻ ലഭിക്കും. നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന. ഡോ. റോയ് വലിയസമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ […]

Keralam

ശബരിമല സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷം; നിയമസഭയിൽ പ്ലക്കാർഡുമായി പ്രതിഷേധം

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ […]

India

ഇന്ത്യ – യുഎസ് വ്യാപാര കരാർ; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ

ഇന്ത്യ യുഎസ് വ്യാപാര കരാർ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ മെയ്ക്ക് ഇൻ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് സന്തോഷവാർത്തയെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ഡോണൾഡ് […]

India

ഇന്ത്യ യുഎസ് വ്യാപാര കരാർ; സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യ യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. ഇത് വെറുമൊരു വ്യാപാര കരാറല്ല. ഇന്ത്യ യു എസ് ബന്ധത്തിന് പുതിയ രൂപം നൽകുന്നതും 2047 ലെ വിക്ഷിത് ഭാരതത്തിലേക്കുള്ള യാത്ര വേഗത്തിൽ ആക്കുന്നതുമാണെന്ന് പിയൂഷ്‌ ഗോയൽ എക്‌സിലൂടെ പ്രതികരിച്ചു. ചരിത്രപ്രധാനമായ വ്യാപാര കരാറിന് പ്രധാനമന്ത്രി […]

Keralam

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: സിപിഎം ഇന്ന് കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നു. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം […]

India

മുൻ കരസേന മേധാവിയുടെ പുസ്തകം, അമേരിക്കയുമായുള്ള വ്യാപാര കരാർ ; ഇന്നും പാര്‍ലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

കരസേന മുൻ മേധാവി  ജനറൽ എം എം നർവാനയുടെ  പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പേരിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ,  ഇന്ത്യ ചൈന സംഘർഷത്തെകുറിച്ചുള്ള പരാമർശം രാഹുൽഗാന്ധി ഉദ്ധരിച്ചത് ലോക്സഭയിൽ കടുത്ത  ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഉള്ളടക്കം പാർലമെന്റിൽ ഉദ്ധരിക്കാൻ തട്ടം […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തുക. തന്ത്രിയുടെ ജാമ്യാപേക്ഷയെ […]

Keralam

കൊല്ലത്ത് 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ 9 വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. സംഭവത്തിൽ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരൻ റെജിയാണ്‌ അറസ്റ്റിലായത്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറാണ് റെജി. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് വിവാഹത്തിന് പോയി തിരികെ വരുന്നതിനിടയിൽ റെജി കുട്ടിയെ […]

District News

കോട്ടയം ജില്ലാ പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൈബർ അവബോധന ക്ലാസ് സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന്  പനച്ചിക്കാട് പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 250 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ സൈബർ ലോകത്തെ പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളെ കുറിച്ചും ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും സൈബർ തട്ടിപ്പിനും മറ്റും ഇരയായാൽ ഉടൻ വിളിക്കേണ്ട-1930- […]