Keralam

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയിൽ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ […]

Keralam

‘മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നല്‍കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം നല്‍കും, തട്ടിയത് ഗണ്‍മാന്റെ കൈ’ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

കൊച്ചി: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ കൈയെന്ന് കെഎസ് യു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും ഗീബല്‍സിയിന്‍ തന്ത്രം പോലെ സിപിഎം നേതാക്കള്‍ നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം നല്‍കുന്നവര്‍ക്ക് ഒരുപവന്‍ സ്വര്‍ണം […]

Keralam

‘സമരം രോഗികളെ വലയ്ക്കരുത്’; ഒപി സേവനം ഉറപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദേശം

എറണാകുളം: ശമ്പള കുടിശ്ശികയും തസ്തിക നിർണയവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സമരത്തിൻ്റെ പേരിൽ ഒപി (Outpatient) സേവനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ജനങ്ങൾക്ക് അവശ്യ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ചികിത്സ ലഭിക്കുക എന്നത് ഭരണഘടനയുടെ 21-ാം […]

Keralam

കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യും, ചാൻസ് ചോദിച്ച് ഞാൻ എങ്ങും പോയിട്ടില്ല, വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരും; എം മുകേഷ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. ചാൻസ് ചോദിച്ച് ഞാൻ എങ്ങും പോയിട്ടില്ല. ഇറങ്ങി പോകുമ്പോൾ അഭിമാനത്തോട് കൂടി പോകും. എസ് ജയമോഹൻ വിജയിക്കും. കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യും. തന്നെ കൊല്ലത്ത് സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പരിഭവമില്ല. വീണ്ടും മൽത്സരിക്കണമെന്ന ആഗ്രഹം […]

Keralam

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്; അയയാതെ ലത്തീൻ സഭ

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അയയാതെ ലത്തീൻ സഭ. തിരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് റിപ്പോർട്ട്‌ പുറത്ത് വരുന്നതിൽ ദുരൂഹത ഉണ്ടെന്നും, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിലെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര  […]

Keralam

മാവേലിക്കരയിൽ ബസ് ഓടുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ മാവേലിക്കരയിൽ ഡ്രൈവിങ്ങിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് […]

World

യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ ‘ഇ-രേഖ’ കൈയില്‍ കരുതണം

യുകെയില്‍ ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തിരിച്ചടിയാകുന്ന ഇ-വിസ സംവിധാനം പ്രാബല്യത്തില്‍. ഇ-വിസാ സിസ്റ്റം വഴി ഇരട്ട പൗരത്വമുള്ളവരെ യുകെയില്‍ പ്രവേശിക്കാതെ തടയാനുള്ള അപകടം മുന്നിലുണ്ടെന്ന് ഹോം ഓഫീസും സ്ഥിരീകരിച്ചു. ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന ആവശ്യങ്ങള്‍ തള്ളിയാണ് ഇ-വിസാ സിസ്റ്റവുമായി മുന്നോട്ട് പോയിരിക്കുന്നത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ യുകെയില്‍ […]

Business

കുതിപ്പ് തുടർന്ന് ഓഹരി വിപണി, ആഭ്യന്തര നിക്ഷേപങ്ങൾ വർധിച്ചത് നേട്ടം, അറിയാം വിശദമായി

മുംബൈ: ഇന്നും കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. ആഗോള വിപണിയിലെ നേട്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മാറ്റത്തിന് കാരണമായതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. നിഫ്റ്റി 50 സൂചിക ഉയർന്ന് 25,560 എന്ന നിലയിലും സെൻസെക്‌സ് 258.08 ഉയർന്ന് 82,534.15ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര നിക്ഷേപങ്ങളുടെ തോതിൽ […]

Keralam

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശ്രീനാരായണ ധര്‍മ പ്രബോധന ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. പത്മ പുരസ്‌കാരങ്ങള്‍ […]

Keralam

‘മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി’ കെ മുരളീധരന്‍

തിരുവന്തപുരം: ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം പാര്‍ട്ടി ഓഫീസ് ആണ്. അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രിയുടെ പരിസരത്തൊന്നും കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നും […]