Keralam

‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

കണ്ണൂരിൽ കെഎസ്‌യു ആക്രമണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കേരളം കഴുത്തിന് പിടിക്കും. ഇപ്പോഴല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കുമെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പരാമർശം. മന്ത്രിക്കെതിരെ പ്രവർത്തകർ […]

Technology

​ഗ്ലാസിനുള്ളിൽ ഡേറ്റ സൂക്ഷിക്കാം! പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്

പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്. പ്രോജക്ട് സിലിക്ക എന്ന കമ്പനിയുടെ ​ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ഗ്ലാസ് കഷ്ണങ്ങളിൽ അൾട്രാ-ഫാസ്റ്റ് ലേസറുകൾ ഉപയോഗിച്ച് ഡേറ്റ സംഭരിക്കുന്ന രീതിയാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. എൻകോഡ് ചെയ്താൽ ഡാറ്റ 10,000 വർഷത്തിലധികം നിലനിൽക്കുമെന്ന് കമ്പനിയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. വലിയ അളവിലുള്ള […]

Automobiles

ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കാൻ ഒല; 550 ആയി കുറയ്ക്കും

രാജ്യത്തെ ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കാൻ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. മാർച്ച് അവസാനത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 550 ആയി കുറയ്ക്കാനാണ് ഒലയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും വിപണി വിഹിതം കുറയുന്നതും നേരിടാനാണ് ഒല ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. 4000 ഔട്ട്ലെറ്റുകളുടെ ശൃംഖല കഴിഞ്ഞ വർഷം ഒല […]

Keralam

ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു

കണ്ണൂർ ഇരിട്ടിയിൽ പുലിയുടെ ആക്രമണം. പലത്തിങ്കടവിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിന് ആക്രമണത്തിൽ പരുക്കേറ്റു. ഫോറസ്റ്റ് ഗാർഡ് രാഹുലിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കർണാടക വനാതിർത്തിയിലാണ് പലത്തിങ്കടവ് സ്ഥിതിചെയ്യുന്നത്.

Keralam

മന്ത്രിയെ ആക്രമിച്ച സംഭവം; ‘നാട്ടിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമം’; മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള കെഎസ്‌യുവിന്റെ കയ്യേറ്റം നാട്ടിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നുവർ കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ അശാന്തിയുടെ സംഘർഷത്തിന്റെ സ്ഥലമാക്കി മാറ്റാൻ […]

Keralam

‘മന്ത്രിക്കെതിരായ ആക്രമണം അപലപനീയം; പ്രതിപക്ഷം അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നു’; എംഎ ബേബി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭ‍ീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നതെന്ന് എംഎ ബേബി വിമർശിച്ചു. പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്‌. […]

Keralam

‘വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി’; കെ സുധാകരന്‍

വീണാ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ.സുധാകരന്‍ എം.പി. കേരളത്തിലെ ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന തരത്തില്‍ സിപിഐഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും സിപിഐഎമ്മിന്റെ രാഷ്ട്രീയ നാടകവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്നെല്ലാം ആക്രമണവും, പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാര്‍ത്ഥ […]

Keralam

‘ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചപ്പോള്‍ ഈ ധാര്‍മികതയൊന്നും കണ്ടില്ലല്ലോ; മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല’; അടൂര്‍ പ്രകാശ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചപ്പോള്‍ ഈ ധാര്‍മികതയൊന്നും കണ്ടില്ലല്ലോ എന്നും സിപിഐഎമ്മിന്റെ ഈ ധാര്‍മികത തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ് അദ്ദേത്തിന്റെ നെറ്റി മുറിഞ്ഞ് ചോര ഒലിക്കുന്ന സമയത്തൊന്നും ഈ ധാര്‍മികത കണ്ടില്ലല്ലോ. ഉമ്മന്‍ചാണ്ടി […]

Keralam

ആരോഗ്യമന്ത്രിക്കെതിരായ കെഎസ്‌യു ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

ചികിത്സാപ്പിഴവിനെതിരായ കെഎസ്‌യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കണ്ണൂരിൽ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ  പറഞ്ഞു. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ […]

Keralam

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വി ഡി സതീശൻ പര്യടനം നടത്തുന്ന ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിലാണ് ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി. ചേർത്തലയിലും […]