Keralam

ജീവിതത്തില്‍ എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, […]

India

‘ഇന്ത്യയിലെ കര്‍ഷകരെ നരേന്ദ്രമോദി വിറ്റു; വ്യാപാര കരാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധം’ ; രാഹുല്‍ ഗാന്ധി

ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ എത്തി. വ്യാപാര കരാറിലെ കര്‍ഷക വിരുദ്ധ നയങ്ങളും എപ്സ്റ്റിന്‍ ഫയലും പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി. വ്യാപാര കരാര്‍ കര്‍ഷകരുടെ […]

Keralam

മോനലോവയേ മോഹലാവയെ..; റാപ്പർ വേടൻ വിവാഹിതനായി, വധു നവമി ലത

റാപ്പറും ഗാനരചയിതാവുമായ വേടന്‍ വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായി നവമി ലതയാണ് വധു. സബ് രജിസ്ട്രാർ തൃശ്ശൂരിലെ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. രജിസ്റ്റാർ ഓഫീസിൽ ആളുകളുടെ തിരക്ക് കാരണം തന്റെ വീട്ടിലേക്ക് എത്തിച്ചേരാമെന്ന് സബ് രജിസ്ട്രാർ അറിയിക്കുകയായിരുന്നു. വേടന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ […]

District News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം നാളെ; അറിയാം ഐതീഹ്യവും പ്രത്യേകതകളും

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തില്‍ ഉള്ള ശിവ ഭഗവാന്‍ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തിയായും ഉച്ചക്ക് ശരഭമൂര്‍ത്തിയായും വൈകുന്നേരം അര്‍ദ്ധനാരീശ്വരനായും സങ്കല്‍പ്പിച്ചാണ് ക്ഷേത്രത്തില്‍ ആരാധനകള്‍ നടക്കുന്നത്. എല്ലാ വര്‍ഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി […]

Keralam

കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. കായലില്‍ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം.

Keralam

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന […]

Keralam

‘കേരളത്തിൽ ഇനി വരാൻപോകുന്നത് പുതുയുഗ കേരളം, നവകേരളത്തിന്റെ പേരിൽ നടത്തിയതെല്ലാം പരാജയപ്പെട്ടു’; ഷാഫി പറമ്പിൽ എം പി

കേരളത്തിൽ ഇനി പുതുയുഗ കേരളമാണ് വരാൻ പോകുന്നതെന്ന് ഷാഫി പറമ്പിൽ എം പി. നവകേരളത്തിന്റെ പേരിൽ നടത്തിയതെല്ലാം പരാജയപ്പെട്ടു. സർവ്വേ നടന്നാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസിൽ എന്തെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായി. അതിൽ നിന്ന് ഒരു മാറ്റവും വരില്ല. പ്രശ്നങ്ങൾ ഓരോ ദിവസും കൂടിക്കൂടി വരികയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥത […]

Keralam

വൈറ്റില കൊലപാതകം; സുധാ ബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം, ശരീരത്തിൽ മുറിപ്പാടുകൾ

എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് […]

Keralam

വയനാട് തുരങ്കപാത: കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ‘അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന […]

India

‘ഇനി കേരളം’ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഭാഷാടിസ്ഥാനത്തിൽ […]