Health

ആപ്പിൾ അല്ലെങ്കിൽ വാഴപ്പഴം; ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാൻ നല്ലത് ഏത്

പഴങ്ങൾ ആരോ​ഗ്യകരമാണെന്ന് പറയുമ്പോഴും പ്രമേഹരോ​ഗികൾക്ക് പലപ്പോഴും ഇത് ആസ്വദിക്കാൻ കഴിയാറില്ല. ആപ്പിളോ വാഴപ്പഴമോ പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമെന്ന സംശയം പലപ്പോഴും ഉയർന്നു വരുന്ന ഒന്നാണ്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുമെങ്കിലും പഴുത്ത വാഴപ്പഴത്തെക്കാൾ പ്രമേഹ രോ​ഗികൾ ആപ്പിൾ തിരഞ്ഞെ‌ടുക്കുന്നതാണ് നല്ലെതെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. കാരണം, ആപ്പിളിൽ പെക്റ്റിൻ […]

World

‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’; ഐ.ആർ.ജി.സി

ശത്രുവിനെ നിർണ്ണായകമായി പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മധ്യേഷ്യയിലെ എല്ലാ ഇസ്രയേൽ- യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാനിയൻ മിസൈലുകളുടെ ശക്തമായ ആക്രമണത്തിന് ഇരയായി എന്ന് ഐആർജിസി അവകാശപ്പെട്ടു.ശത്രു പരാജയപ്പെടുത്തുന്നതുവരെ ഇത് തുടരുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി. മേഖലയിലുടനീളമുള്ള എല്ലാ യുഎസ് കേന്ദ്രങ്ഹളും […]

India

‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം’; ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധി

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ​ഗാന്ധി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും […]

Keralam

ട്രംപ് ലോകം കത്തിക്കുകയാണ്, പ്രകൃതി വിഭവങ്ങൾ കൈവശപ്പെടുത്തുകയാണ് ലക്ഷ്യം; എം വി ഗോവിന്ദൻ

ഇറാൻ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ട്രംപ് ലോകം കത്തിക്കുകയാണ്, പ്രകൃതി വിഭവങ്ങൾ കൈവശപ്പെടുത്തുകയാണ് ലക്ഷ്യം. ഗൾഫ് മേഖലയിലെ യുദ്ധ ഭീതി കേരളത്തെ ആശങ്കപ്പെടുത്തുന്നു. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിലുണ്ട്. യുദ്ധം നേരിട്ട് ബാധിക്കുന്ന സംസ്ഥാനം കേരളമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. […]

World

ഇറാൻ തിരിച്ചടി തുടങ്ങി; ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്‌റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ആളുകൾ പറഞ്ഞു. ജുഫൈർ ഭാഗത്തു നിന്നും പുക ഉയരുന്നതായി റിപ്പോർട്ടുകൾ. ബഹ്‌റൈൻ ജുഫെയ്ർ ഭാഗത്താണ് അമേരിക്കയുടെ മിലിറ്ററി […]

India

‘ഇസ്രയേലിൽ പോയി മോദി കാണിച്ചത് ധാർമ്മിക ഭീരുത്വം, ഒരു പുരസ്കാരവും വാങ്ങി, ഇത് ലജ്ജാകരം’; ജയറാം രമേശ്

ഇറാനിലെ ഇസ്രയേൽ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്‌. മോദിയുടെ രണ്ട് നല്ല സുഹൃത്തുക്കൾ ചേർന്ന് ഒരു യുദ്ധം തുടങ്ങിയിരിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ഇസ്രായേലിൽ പോയി മോദി കാണിച്ചത് ധാർമ്മിക ഭീരുത്വം. ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രഖ്യാപിച്ച മോദി ഒരു പുരസ്കാരവും വാങ്ങി. മോദിയുടെ […]

Keralam

ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്, ഭക്തരെ സ്വീകരിക്കാനൊരുങ്ങി നഗരം

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവം മാർച്ച് മൂന്നിന് നടക്കും. വിവിധയിടങ്ങളിൽ നിന്നെത്തുന്ന ഭക്തരെ സ്വീകരിക്കാനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ മൂന്നിന് ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകൾ എത്തും. […]

Movies

കേരള സ്റ്റോറി 2 തള്ളി കേരളം; മറ്റ് സംസ്ഥാനങ്ങളിലെ പ്രകടനം എങ്ങനെ? ബോക്‌സ് ഓഫിസ് കലക്ഷന്‍

വിവാദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കുമൊടുവില്‍ കേരള സ്റ്റോറി ഗോസ് ബിയോണ്ട് റിലീസിന് എത്തിയിരിക്കുകയാണ്. കേരളത്തിലെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഈ ചിത്രം ബഹിഷ്‌കരിച്ചെങ്കിലും ചിത്രം മറ്റു സംസ്ഥാനങ്ങള്‍ ഏറ്റെടുത്തോ ഇല്ലയോ എന്ന് പരിശോധിക്കാം. നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ച തിയതിയില്‍ തന്നെ ‘ദി കേരള സ്റ്റോറി 2’ തിയേറ്ററുകളിലെത്തി. എന്നാല്‍ […]

World

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണമുണ്ടായെന്നും രാജ്യത്തുടനീളം അപായ സൈറനുകള്‍ മുഴങ്ങിയെന്നും ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിക്കുന്നു. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ എംബസികളിലെയും കോണ്‍സുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത […]

World

‘ഭയങ്കരരും ദ്രോഹികളുമായവര്‍’; ഇറാന്റെ ആണവനിരായുധീകരണം ലക്ഷ്യം’; പ്രതികരിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണം അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയ്ക്ക് പ്രതിരോധം തീര്‍ക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വിഡിയോയില്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വിഡിയോയിലാണ് ട്രംപിന്റെ പ്രതികരണം. ‘ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകത്തിലെ […]