Keralam

’50 വർഷമായി കോഴക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, കെട്ടിടം തകർന്ന് മൂന്ന് പേര് മരിച്ചത് കോർപ്പറേഷന്റെ അനാസ്ഥ’: രമേശ് ചെന്നിത്തല

കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ കോർപ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല. വളരെ വിശദമായ ഒരു അന്വേഷണം ഇതിനെപ്പറ്റി നടത്തേണ്ടിയിരിക്കുന്നു. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിന്റെ ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്. 50 വർഷമായി കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ്. […]

Keralam

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം തുടരും; സർക്കാരുമായി കെ ജി എം സി ടി എ നടത്തിയ ചർച്ച പരാജയം

സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് സമരം തുടരും.സർക്കാരുമായി കെ ജി എം സി ടി എ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരം തുടരാനുള്ള തീരുമാനം.സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം സമരം കടുപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 26 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. […]

Keralam

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6 ന് കൊച്ചിയിൽ എത്തും; വൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6 ന് കൊച്ചിയിൽ എത്തും. തിരഞ്ഞെടുപ്പിന് മുൻപായി ആണ് പ്രധാനമന്ത്രിയുടെ വരവ്. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി ബിജെപി പ്രകടന പത്രിക പുറത്ത് ഇറക്കും. സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് […]

Keralam

‘കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതാണ്’; ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 പേര്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും. മൂന്നു തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ വിമർശിച്ചു. കോർപ്പറേഷൻ മറുപടി പറയണം. പൊളിക്കാൻ തീരുമാനിച്ച കെട്ടിടം എന്തിന് വീണ്ടും വാടകയ്ക്ക് നൽകി. വിഷയത്തിൽ […]

Keralam

‘കുമ്പടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ; ഇത്തവണ ഒറ്റയ്ക്കാണ്’, സുരേഷ്‌ഗോപിയെ പരിഹസിച്ച് അനിൽ അക്കര

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ഓരോ സമയത്തും പലയിടങ്ങളിൽ വോട്ട് ചേർക്കുന്ന കുമ്പിടി ആണ് സുരേഷ് ഗോപിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന […]

Keralam

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍, വി പി ജോയി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. […]

District News

‘മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല’; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

കോട്ടയം: രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് പി സി ജോര്‍ജിന്റെ പരാമര്‍ശം. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ പി സി ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. പി.സി. […]

Keralam

‘മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ബ്രഹ്മപുരത്തെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു’; ടോം എം ജോസഫ്

ബ്രഹ്മപുരം ഇച്ഛാശക്തിയുള്ള സർക്കാരിന് വളരെ വേ​ഗം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്. മാലിന്യ പ്രശ്നത്തിന് പ്രധാനകാരണം പൗ​രബോധം കുറവായതുകൊണ്ടാണ്. ചെറുപ്പം മുതലേ പഠിക്കേണ്ട കാര്യങ്ങളാണിത്. മറ്റൊരു രാജ്യത്ത് ആയിരുന്നെങ്കിൽ ബ്രഹ്മപുരം മൂന്ന് മണിക്കൂർ കൊണ്ട് ചർച്ച ചെയ്ത് പരിഹാരം […]

Keralam

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ടി പി വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അപ്പീലില്‍ തീരുമാനമെടുക്കും വരെയാണ് ജാമ്യം നല്‍കിയത്. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തതയെന്ന് കോടതി നിരീക്ഷണം. കേസില്‍ സാക്ഷി പറഞ്ഞ രണ്ട് പേരില്‍ ഒരാള്‍ തന്നെ കണ്ടിട്ട് പോലുമില്ല എന്ന് ജ്യോതിബാബു കോടതിയില്‍ വാദിച്ചു. മൂന്ന് ഗൂഢാലോചന യോഗങ്ങള്‍ […]

World

യുഎസ് ആക്രമണഭീഷണി; എല്ലാ ഇന്ത്യക്കാരും ഉടന്‍ ഇറാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

ടെഹ്‌റാന്‍: യുഎസ് ആക്രമണ ഭീഷണി മുറുകിയതോടെ ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. തീര്‍ഥാടകര്‍, വാണിജ്യാവശ്യത്തിന് പോയവര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉടന്‍ മടങ്ങണം. വിമാനമടക്കം ലഭ്യായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും നിര്‍ദേശം. സഹായത്തിന് ബന്ധപ്പെടാനും അറിയിപ്പില്‍ പറയുന്നു. ‘ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും […]