Keralam

ന്യൂനമര്‍ദ്ദം: വെള്ളിയാഴ്ച വരെ ഇടമിന്നലോട് കൂടിയ മഴ, പകല്‍സമയത്ത് കടുത്ത ചൂട്, ജാഗ്രത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത […]

India

രണ്ട് വര്‍ഷത്തിനിടെ 3 അപകടങ്ങള്‍; വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു. തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോര്‍വേഡ് ബേസിലായിരുന്നു […]

India

‘എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയുടെ കഴിവുകളെ പ്രശംസിച്ചു’, പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരത്‌ മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പരിപാടിയിലൂടെ എഐ മേഖലയിലെ ഇന്ത്യയുടെ കഴിവുകളെ ലോകം പ്രശംസിച്ചുവെന്നും മോദി പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. “ഡൽഹിയിൽ നടന്ന ചരിത്രപ്രസിദ്ധമായ എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയുടെ […]

Keralam

വണ്ടാനം മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടി; നഴ്‌സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കും

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിന് പിന്നാലെ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനാണ് അടിയന്തര നടപടി. ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഉദരത്തില്‍ മെഡിക്കല്‍ ഉപകരണം മറന്നു വെച്ചതിലെ ന്യായീകരണമായി ആശുപത്രി അധികൃതരും ഡോക്ടേഴ്‌സും പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. കുറവുള്ള ജീവനക്കാരുടെ […]

Banking

ഇനി 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പിന്‍ വേണ്ട; പുതിയ സംവിധാനവുമായി ഫോണ്‍പേ

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ യുപിഐ ഇടപാട് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ. ചെറിയ ഇടപാടുകള്‍ക്ക് പോലും ആവര്‍ത്തിച്ച് പിന്‍ നല്‍കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍. ഓരോ തവണയും പിന്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന […]

Keralam

ശബരിമലയെ തകര്‍ക്കുന്നത് അഴിമതി, ഭഗവാന് സ്പോൺസർമാരുടെ ആവശ്യമില്ല, വെളിപ്പെടുത്തലുമായി കെ. ജയകുമാർ

കോഴിക്കോട്: ശബരിമലയെ തകർക്കുന്നത് രാഷ്ട്രീയമല്ല; അതിനപ്പുറം അവിടെ നടക്കുന്ന അഴിമതിയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. എല്ലാ തലത്തിലും അഴിമതി പെരുകിയിരിക്കുകയാണെന്ന് ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അയ്യപ്പനെ മുൻനിർത്തി പരമാവധി പണമുണ്ടാക്കുക എന്നതാണ് ചിലരുടെ ചിന്ത. അതിൽ ഒന്ന് നേരായ രീതിയിലുള്ള […]

Keralam

പത്മജ വേണുഗോപാല്‍ തൃശൂരില്‍, ശോഭാ സുരേന്ദ്രന്‍ പാലക്കാട്; നിര്‍ദേശിച്ച് ബിജെപി ദേശീയ നേതൃത്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് സൂചന. കെ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് കൂടുതല്‍ വിജയസാധ്യത തൃശൂര്‍ ആണെന്ന […]

Keralam

‘കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്’; കിരണ്‍ റിജിജു

കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിനെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേരളത്തില്‍ ബിജെപിയാണ് യഥാര്‍ത്ഥ ബദല്‍. ഇത്തവണ ഭരണം നേടുമെന്നും കിരണ്‍ റിജിജു പറഞ്ഞു. എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്. […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് […]

Movies

‘ഭരതനാട്യത്തിനു’ ശേഷം ‘മോഹിനിയാട്ടം’; ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്

‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ ‘മോഹിനിയാട്ടം’ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്, ജഗദീഷ്,വിജയ് ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു […]