Keralam

‘സ്വകാര്യ ആശുപത്രികളിൽ ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്, സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്’: ഡിവൈഎഫ്ഐ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അ‍ഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫ്. സർക്കാർ ആശുപത്രികളിലെ വീഴ്ച പർവതീകരിക്കുന്നു. സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ […]

District News

ആര്‍ച്ചുബിഷപ് ജോസഫ് പൗവത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 21ന്

ചങ്ങനാശേരി: കേരളത്തിന്റെ മത, സാമൂഹ്യ-സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും, ആഗോളസഭയുടെ ദര്‍ശനങ്ങളില്‍  കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ദിവംഗതനായ മാര്‍ ജോസഫ് പൗവത്തിലിന്റെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രൂപീകൃതമായ ആര്‍ച്ചുബിഷപ് ജോസഫ് പൗവത്തില്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി  21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് […]

Keralam

ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടി; 63 ദിവസത്തോളം വേദന തിന്ന് രോഗി; ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ആലപ്പുഴ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിയതായി പരാതി. ഓട്ടോ ഡ്രൈവറായ തുറവൂര്‍ വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് ദുരനുഭവമുണ്ടായത്. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് അഞ്ചു ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് രാധാകൃഷ്ണപിള്ള. ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ഡിസംബര്‍ […]

Business

സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; 1,14,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപയാണ് താഴ്ന്നത്. 114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷം ഇന്നലെ വില കൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് […]

Keralam

കേരളത്തിന് കുറുകേ ന്യൂനമര്‍ദ്ദ പാത്തി, കൂടാതെ ചക്രവാതച്ചുഴിയും; 23 വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ചിലയിടങ്ങളില്‍ മിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തില്‍ നിന്നും തെക്കന്‍ തമിഴ്നാടിനും […]

Keralam

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനം; വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനത്തില്‍ വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കളക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കലക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന. സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന […]

Keralam

‘പിണറായി പിതൃതുല്യന്‍; എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു; സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല’; പികെ ശശി

സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് കെടിഡിസി മുന്‍ ചെയര്‍മാന്‍ പികെ ശശി. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു. വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ ശശി ട്വന്റിഫോര്‍ മോണിങ് ഷോയില്‍ പറഞ്ഞു.  കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത് സ്വമനസാലെയെന്ന് […]

Keralam

ശസ്ത്രക്രിയ പിഴവ്: സർവീസിലുള്ളവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യും, ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാർ കർശന നടപടികളിലേക്ക്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിലവിൽ സർവീസിലുള്ളവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം പൊലീസിന് […]

Business

‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’; കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്നുമുതൽ

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നു പേരിട്ടിരിക്കുന്ന പ്രീമിയം ഔട്ട്ലെറ്റ് മെട്രോ വൈറ്റില സ്റ്റേഷനിലാണ് പ്രവർത്തനം തുടങ്ങുന്നത്. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം […]

World

10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് 10 മുതല്‍ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിലെത്താന്‍ ഇറാന്‍ പരാജയപ്പെട്ടാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വാഷിങ്ടണില്‍ നടക്കുന്ന ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിലാണ് ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ യുദ്ധം […]