Keralam

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; നേരിടാന്‍ സര്‍ക്കാര്‍; ഡയസ്നോണ്‍ ബാധകമെന്ന് കാണിച്ച് ഉത്തരവിറക്കി

കെജിഎംസിടിഎ സമരം കടുപ്പിച്ചതോടെ ഡയസ്‌നോണ്‍ ഓര്‍മപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ര്‍ക്ക് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് കൈമാറി. ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയാല്‍ ആരോഗ്യ മേഖല സ്തംഭിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അനിശ്ചിതകാല ഒപിയും , അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ […]

Keralam

ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞു; തിരുവല്ലയിൽ 17 വയസുകാരി തൂങ്ങിമരിച്ചു

തിരുവല്ലയിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പെരിങ്ങോളിലാണ് സംഭവം. ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞതിന് പിന്നാലെയാണ് മരിച്ചത്. പെരിങ്ങോൾ സ്വദേശി രമേശ് – അമ്പിളി ദമ്പതികളുടെ മകൾ 17 വയസ്സുകാരി അപർണയാണ് മരിച്ചത്. മോഡൽ പരീക്ഷക്ക് ശേഷം ഉച്ചയോടെ വീട്ടിൽ മടങ്ങിയെത്തിയ […]

World

ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തു; എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിനിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

ബ്രിട്ടീഷ് രാജകുടുംബാംഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. 66ാം പിറന്നാള്‍ ദിനത്തിലാണ് സാന്‍ഡ്രിംഗ് ഹാം എസ്റ്റേറ്റിലെ […]

Keralam

വയനാട്ടില്‍ കോണ്‍ഗ്രസ് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന്;രാഹുല്‍ ഗാന്ധി നിര്‍വഹിക്കും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 26ന് നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തറക്കല്ലിടല്‍ നിര്‍വഹിക്കും. 50 […]

Keralam

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗൺഷിപ്പ് പദ്ധതി തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നാടിനു അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. പദ്ധതി തകർക്കാനും കരിവാരി തേക്കാനും ശ്രമം […]

Keralam

ലക്ഷ്യം നാടിൻറെ വികസനം, അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. താൻ സ്വതന്ത്ര ചിന്താഗതിക്കാരനെന്ന് അഖിൽ മാരാർ പറഞ്ഞു. തൻ്റെ പ്രതികരണങ്ങളിൽ കൂടുതൽ യുഡിഎഫിനൊപ്പം ആയിരുന്നു. പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരുക എന്നതായിരുന്നു ലക്ഷ്യം. നാടിൻ്റെ വികസനമാണ് എൻഡിഎ ലക്ഷ്യമെന്ന് തിരിച്ചറിയുന്നു. സാബു എം. ജേക്കബ്ബ് വലിയ കാഴ്ചപാടുള്ളയാൾ. […]

Keralam

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി പി കെ ശശി

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി പി കെ ശശി. കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്റെ സ്വന്തം ഇഷ്ടപ്രകാരമെന്നും സ്വമനസാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടൂറിസം മന്ത്രി, ടൂറിസം ഡയറക്ടര്‍, ടൂറിസം സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി രാജിക്കത്ത് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനത്തില്‍ ഒരാളുടെയും സമ്മര്‍ദമില്ല, […]

Keralam

ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവം; രൂക്ഷ വിമർശനവുമായി കോടതി

അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയിൽ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് SHO-യോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു. സംവിധായകൻ ഷംസു സൈബയെ ഫ്ലാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ദൃശ്യങ്ങൾ […]

Keralam

വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. ഒരു വീടിന് 1100 സ്ക്വയർ ഫീറ്റ്. സാങ്കേതിക കാരണങ്ങൾ […]

Keralam

ബാറുകളുടെ സമയമാറ്റത്തിൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്

ബാറുകളുടെ സമയമാറ്റത്തിൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷത്തിനോട് പറയാനുള്ളത് ഒരു വിഷയത്തിൽ നിലപാടെടുത്താൽ ആ നിലപാട് പരസ്യമായി പറയാനുള്ള സത്യസന്ധതയും മാന്യതയും ധൈര്യവും കാണിക്കണം. രഹസ്യമായി ഒരു നിലപാട് പറയുക, പിന്നീട് പരസ്യമായി മാറ്റി പറയുക അത് മാന്യതയല്ലെന്നും എം ബി രാജേഷ് […]