Keralam

‘സിപിഐഎം ജനങ്ങളെ ദ്രോഹിക്കുന്നു, സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണം’; രാജീവ് ചന്ദ്രശേഖർ

നവകേരള സർവേയ്ക്ക് ഇതുവരെ സിപിഐഎം ചിലവാക്കിയ പണം ട്രഷറിക്ക് മടക്കി നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള സർക്കാരിന് സ്കൂളുകൾ പണിയാൻ കാശില്ല. ഡോക്ടർമാർക്ക് നൽകാൻ പണമില്ല. കർഷകർക്ക് നൽകാനും ഈ സർക്കാരിന്റെ കയ്യിൽ പണമില്ല. സിപിഐഎം ജനങ്ങളെ ദ്രോഹിക്കുന്നു. സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് […]

Keralam

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍

മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും […]

Keralam

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപുണ്ടാകണം. രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തോടെ നടത്തും. ജയിച്ചാലും തോറ്റാലും നിയോഗിക്കപ്പെടുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന നിർദേശം. രണ്ട് ഘട്ടങ്ങളിലായി 140 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിനായുള്ള തയ്യാറെടുപ്പ് […]

Keralam

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർ-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയിൽ തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതല. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്ന്തി […]

Keralam

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് രാജി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ് ഡയറക്ടർക്ക് രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന.  

India

മഴവിൽ വലയത്തിനുള്ളിൽ ഇൻഡി​ഗോ വിമാനം; വിസ്മയമായി പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം

വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ ഒരു വലയം (halo) ദൃശ്യമാകുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു പ്രതിഭാസത്തിന്റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. പൈലറ്റ്സ് ഗ്ലോറി എന്ന പ്രതിഭാസമാണിത്. അഹമ്മദ്ബാദ്- കൊച്ചി ഇൻഡിഗോ വിമാനമാണ് പൈലറ്റ്സ് ​ഗ്ലോറി പ്രതിഭാസത്തിൽ പെട്ടത്. ഫെബ്രുവരി മൂന്നാം തീയതി […]

Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു; വില്ലനായത് രണ്ട് കാരണങ്ങള്‍

മുംബൈ: തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ലാഭമെടുപ്പാണ് വിപണിയില്‍ പ്രത്യക്ഷമായത്. 16 സെക്ടറുകളില്‍ 13 ഇടത്തും വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി. സ്‌മോള്‍ ക്യാപ്, […]

Keralam

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; നേതൃത്വത്തെ അറിയിച്ചു’; കെ ബാബു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിന് ഇല്ല. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും കെ ബാബു പറഞ്ഞു. ഒന്നും അല്ലാതിരുന്ന തന്നെ എല്ലാം ആക്കിയത് പാർട്ടിയും തൃപ്പൂണിത്തുറയുമാണെന്ന് കെ ബാബു പറഞ്ഞു. 91 മുതൽ തുടർച്ചയായി 7 തവണ […]

Keralam

പി ജി ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

പി ജി ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാർഥികൾ പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചർച്ച നടത്താനുമാണ്‌ തീരുമാനം.ഇന്ന് നടത്താനിരുന്ന ഒ പി ബഹിഷ്കരണം പി ജി ഡോക്ടർമാർ ഇന്നലെ നടത്തിയ ചർച്ചയെ തുടർന്ന് […]

Keralam

ശബരിമല സ്വർണക്കൊള്ള; ‘എസ്ഐടി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണം’; മൊബൈൽ കമ്പനികളോട് ഹൈക്കോടതി

ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്ന് മൊബൈൽ കമ്പനികളോട് ഹൈക്കോടതി. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണം. കേസിൽ അടച്ചിട്ട മുറിയിൽ വാദം പുരോഗമിക്കുന്നു. സാമ്പിൾ ശേഖരിച്ചത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ഫോൺ […]