Keralam

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ജീവചരിത്രം എഴുതിയ കെ ഗോവിന്ദന്‍ കുട്ടി സാഹിത്യ ലോകത്തും […]

Keralam

മനുഷ്യജീവന് പുല്ലുവിലയോ? പേരൂർക്കട ESI ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി, തീയറ്ററിനുള്ളിൽ നിന്ന് അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയി

രോഗികളുടെ ജീവൻവെച്ച് പന്താടി ഡോക്ടർമാർ. തിരുവനന്തപുരം പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി.കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് മുടങ്ങിയ 5 ഓളം ശസ്ത്രക്രിയകൾ ഇന്ന് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് രോഗിയെ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കിടത്തി അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയത്. […]

Business

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വര്‍ധിച്ചത്. 1,14,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വര്‍ധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ചയും […]

Keralam

‘ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും’; വിമർശിച്ച് കെ സി വേണു​ഗോപാൽ

ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ളതാമെന്ന് അദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാത്ത, മതേതരത്വത്തിന് പേരുകേട്ട […]

Keralam

കനത്ത ചൂടിനിടെ ആശ്വാസമായി മഴ എത്തുമോ?, ഇടിമിന്നലിനും സാധ്യത; ഞായറാഴ്ച വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ തെക്കന്‍ കേരളത്തിന് ആശ്വാസമായി ഇന്ന് മഴ പെയ്യാന്‍ സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുക. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2.5 എം എം മുതല്‍ 15 […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്; 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി കോൺ​ഗ്രസ് സ്ക്രീനിങ് കമ്മിറ്റി

നിയമസഭ തിരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി സ്ക്രീനിങ് കമ്മിറ്റി. സിറ്റിങ്, സംവരണ മണ്ഡലങ്ങൾ, ഒറ്റ പേരിലേക്കെത്തിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ആദ്യ പട്ടികയിൽ ഉണ്ടാകും. സംവരണ സീറ്റുകളിൽ ധാരണയിലെത്താൻ കൊടിക്കുന്നിൽ സുരേഷ് എംപിയുമായി സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. സ്ഥാനാർഥി പ്രഖ്യാപനം […]

India

സിഎഎ ഭരണഘടനാ വിരുദ്ധമോ? 230 ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൻ്റെ (സിഎഎ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. കേരള സർക്കാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നൽകിയ 230ലധികം ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിക്കുന്നത്. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള പൗരത്വ മാനദണ്ഡം ഭരണഘടനയുടെ […]

Keralam

‘പെട്ടിക്കട നടത്തുന്നവര്‍ പോലും ഇതിനേക്കാള്‍ മെച്ചമായി കണക്കുകള്‍ സൂക്ഷിക്കും’; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു പെട്ടിക്കട നടത്തുന്ന ആള്‍ പോലും ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുതാര്യമായ സംവിധാനം നടപ്പാക്കുന്നതിനു സമയബന്ധിതമായ പദ്ധതി കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു പവിത്രമായ […]

Keralam

സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും, സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഭരണം ലഭിച്ച് സർക്കാരിൽ തത്തുല്യ സ്ഥാനത്തേക്ക് […]

Keralam

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റംസാൻ വ്രതാരംഭം ഇന്നു മുതൽ

ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളുമായി റംസാൻ വ്രതാരംഭത്തിന് ഇന്നു തുടക്കം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പുണ്യമാസത്തിലേക്ക്‌ കടക്കുന്നു. നോമ്പെടുത്തും ഖുർആൻ പാരായണംചെയ്തും ദാനധർമങ്ങൾ കൊണ്ടും പള്ളികളും ഭവനങ്ങളും ഇനി ഒരുമാസക്കാലം പ്രാർഥനാനിർഭരമാകും. മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കിയാണ് റംസാനിലേക്ക് കടന്നത്. റംസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ […]