World

എന്‍എച്ച്എസിലെ ശമ്പള വിതരണ സംവിധാനത്തിലെ പിഴവിന്റെ പേരില്‍ ശമ്പളം തിരിച്ചുപിടിക്കുന്നു; മലയാളികളടക്കം നിരവധി ജീവനക്കാര്‍ക്ക് തിരിച്ചടി

എന്‍എച്ച്എസിലെ ശമ്പള വിതരണ സംവിധാനത്തിലെ പിഴവു മൂലം ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം മടക്കി നല്‍കേണ്ട അവസ്ഥ. ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് നീക്കം. പേറോള്‍ പിഴവു മൂലം അക്കൗണ്ടിലെത്തിയ അധിക തുക തിരിച്ചുപിടിക്കാനുള്ള നീക്കം പലര്‍ക്കും തിരിച്ചടിയാവുകയാണ്. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഇക്കാര്യത്തില്‍ തങ്ങളുടെ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുകയാണ്. എന്‍എച്ച്എസ് […]

Keralam

പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്താണ് എൽഡിഎഫ് സർക്കാർ പുറത്തുപോകുന്നത്. പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് നമ്മൾ പണം കൊണ്ട് നിറയ്ക്കും. പാവങ്ങളുടെ കണ്ണീരൊപ്പും. ആരോഗ്യ കേരളം വെന്റിലേറ്ററിൽ, കേരളത്തെ ആരോഗ്യവതി […]

Keralam

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. 41 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് തന്ത്രിയ്ക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച […]

Keralam

മദ്യശാലകളോടുള്ള ഉദാരസമീപനം തിരഞ്ഞെടുപ്പ് ഡീലോ? നയംമാറ്റം പിന്‍വലിക്കണം; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണന […]

Keralam

ഭിന്നശേഷി സംവരണം: എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും. ഇതില്‍ അന്തിമ തീര്‍പ്പ് സുപ്രീംകോടതി […]

Keralam

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍; ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി പുതിയ സംവിധാനം

ഗുരുവായൂര്‍: ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍ സദാ പരിലസിക്കും. നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി നേരം ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ഗുരുവായൂരപ്പന്റെ പൊന്‍ തിടമ്പും പ്രകാശം പരത്തുന്നനിലയിലാണ് പുതിയ ദീപ വിതാനം. നവീനപ്രകാശ വിന്യാസമൊരുക്കുന്ന ഹൈ ബേ ലൈറ്റ്, ഫ്‌ളഡ് […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പ്, വട്ടിയൂർക്കാവ് ഉറപ്പിച്ച് കെ.മുരളീധരൻ; കെപിസിസി അധ്യക്ഷൻ ഡൽഹിയിൽ

നിയമസഭാ തിരഞ്ഞെടുപ്പ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ. എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്ഥാനാർത്ഥി നിർണയത്തിലെ പുരോഗതി നേതൃത്വത്തെ അറിയിക്കും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക 22ന് ശേഷം ഉണ്ടായേക്കാം. വട്ടിയൂർക്കാവ് ആദ്യപട്ടികയിൽ വന്നേക്കും. വട്ടിയൂർക്കാവിൽ മുരളീധരൻ മത്സരിക്കും. 20 സിറ്റിംഗ് എംഎൽഎമാരും ആദ്യപട്ടികയിൽ ഉൾപ്പെടും. വരാനിരിക്കുന്ന നിയമസഭാ […]

Keralam

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിൽ. കമ്മീഷൻ അംഗങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ധാരണയായാൽ മന്ത്രിസഭ ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. ജനുവരി 29 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം പരിഷ്കരണം […]

Business

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,13,000ന് മുകളില്‍ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Keralam

പേര് ഇപ്പോഴും ‘സർപ്രൈസ്’; സർക്കാർ ബ്രാൻഡി ഈ മാസം 21ന് വിപണിയിലെത്തും

സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും, തിരഞ്ഞെടുത്ത പേരിന് 10,000 രൂപ […]