Keralam

തന്ത്രി കണ്ഠരര് രാജീവർക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് […]

Keralam

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട്‌ നൽകും

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏകദേശം ആറ് മണിക്കൂർ എടുത്തിട്ടാണ് കെട്ടിടത്തിനകത്ത് പടർന്ന തീ പൂർണമായും അണയ്ക്കാനായത്. വിഷു- […]

Keralam

മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.

Keralam

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട്‌ നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട്‌ നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നത്തോടെ DMO, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ ആശുപത്രിയിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു. ആരോപണവിധേയയായ ഡോക്ടർക്കെതിരെ […]

Keralam

കോഴിക്കോട് തീപിടുത്തം; കോടികളുടെ നഷ്ടം! നാലാം നിലയിലെ തീ അണച്ചു

കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ എത്തും. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീപിടിത്തത്തിന്റെ […]

India

‘തമിഴ്നാട്ടിലെ സഖ്യത്തിൽ പ്രശ്നങ്ങളില്ല, ഫാസിസത്തിനെതിരെ പോരാടാൻ ഇന്ത്യ സഖ്യം ഒറ്റക്കെട്ട്’; കെ സി വേണുഗോപാൽ

തമിഴ്നാട്ടിലെ സഖ്യത്തിൽ പ്രശ്നങ്ങളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഫാസിസത്തിനെതിരെ പോരാടാൻ ഇന്ത്യ സഖ്യം ഒറ്റക്കെട്ടാണ്. കോൺഗ്രസിൻ്റെ തീരുമാനം ഹൈക്കമാൻഡ് എടുക്കും. തമിഴ്നാട്ടിലെ ചില കോൺഗ്രസ് നേതാക്കളുടെത് വ്യക്തിപരമായ അഭിപ്രായം. അത് പാർട്ടിയുടേതല്ല. സീറ്റ് വിഭജന ചർച്ചകൾക്കായി ഡിഎംകെ സമിതി രൂപീകരിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും […]

Keralam

മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ

മാസപ്പിറവി കാണാത്തതിനാൽ സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ. വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, […]

Keralam

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്. സംഭവത്തിൽ ഡോക്ടർക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് […]

Keralam

‘എസ്‌ഐടിയുടെ തെളിവ് ശേഖരണത്തിൽ ദ്വാരപാലകശിൽപത്തിന് കേടുപാടുകൾ ഉണ്ടായി’; പൂർവ്വസ്ഥിയിലാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം തെളിവ് ശേഖരിച്ചതിന്റെ ഭാഗമായി കേടുപാടുണ്ടായ ദ്വാരപാലകശിൽപം പൂർവ്വസ്ഥിയിലാക്കണമെന്ന് തന്ത്രി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ ആവശ്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തന്ത്രിയുടെ ആവശ്യം കോടതിയെ അറിയിക്കാൻ തീരുമാനിച്ചത്. ശബരിമല സ്വർണക്കൊള്ളകേസിൽ നടൻ ജയറാമിനെ […]

Keralam

കോഴിക്കോട്ടെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വന്‍തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം

കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം. പാളയത്തുള്ള ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് അഗ്നിരക്ഷാസേന. ഇന്ന് വൈകീട്ടാണ് സംഭവം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ഉയരുന്നത്. വില്‍പ്പനയുടെ ഭാഗമായി നിരവധി വസ്ത്രങ്ങള്‍ ഉള്ള ഏരിയയാണ്. അതുകൊണ്ട് തീ ആളിപ്പടരുകയാണ്. അഗ്നിരക്ഷാസേനയുടെ […]