Keralam

ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ എടുക്കണം; എസ്.സുരേഷ്

ബിജെപിയുടെ സംസ്ഥാന ഇലക്ഷൻ കമ്മിറ്റി യോഗം ഇന്ന് നടന്നു. കേരളത്തിന്റെ ഇലക്ഷൻ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറി വിനോദ് താവണ്ടെ, പ്രകാശ് ജാവദേ ക്കാർ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. ഇന്ന് 140 മണ്ഡലങ്ങളെക്കുറിച്ച് പൊതുവായ ചർച്ച നടന്നുവെന്ന് ബിജെപി നേതാവ് എസ സുരേഷ് വ്യക്തമാക്കി. 140 മണ്ഡലങ്ങളുടെയും […]

India

തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കി; ഇന്ത്യ-ഫ്രാൻസ് ധാരണ

തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യാ-ഫ്രാൻസ് ധാരണ. ത്രിദിന സന്ദർശനത്തിനെത്തിയ ഇമ്മാനുവൽ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മുംബൈയിലെ ലോക്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കി ഇന്ത്യാ ഫ്രാൻസ് ബന്ധം ശക്തമാക്കാനാണ് ഉഭയ കക്ഷി യോഗത്തിലെ ധാരണ. […]

Keralam

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. ഗർഭ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ്. ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. ഇതുവരെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല. നേരത്തെ വിതുര […]

Keralam

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് പ്രാദേശിക അവധി. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം […]

Keralam

കോൺഗ്രസിന്റെ സംസ്കാര സാഹിതി പരിപാടിയിൽ നടൻ ജയൻ ചേർത്തല പങ്കെടുക്കില്ല

കോൺഗ്രസിന്റെ സംസ്കാര സാഹിതി പരിപാടിയിൽ നടൻ ജയൻ ചേർത്തല പങ്കെടുക്കില്ല. എഐസിസി ജനറൽ സെക്രട്ടറി KC വേണുഗോപാലും പരിപാടിയിൽ എത്തില്ല. കോട്ടയത്ത് നടക്കുന്ന സംസ്കാര സാഹിതി പരിപാടിക്ക് ഇരുവരും എത്തില്ല. ഇരുവരും എത്തുമെന്ന് നേരത്തെ സംഘാടകരെ അറിയിച്ചിരുന്നു. ജയൻ ചേർത്തല തിരുവനന്തപുരത്താണ് അവിടെ നിന്നും എത്താൻ കഴിയാത്ത സാഹചര്യമാണ്. […]

Keralam

‘വീട്ടിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ച് പൂജ നടത്തിയപ്പോൾ ദക്ഷിണ കൊടുത്തു, ഉണ്ണികൃഷ്ണൻ പോറ്റിയുമായി മറ്റ് ഇടപാടുകൾ ഇല്ല’; ജയറാമിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് നടൻ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയിൽ നിന്നാണ് ബന്ധം തുടങ്ങിയതെന്നും ജയറാം പറഞ്ഞു. പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ല. ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വീട്ടിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ചു പൂജ […]

World

‘ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ല; യുഎസ് യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തും’; ആയത്തൊള്ള അലി ഖമനേയി

ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. കഴിഞ്ഞ 47 വർഷമായി ഇറാനെ നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ട്രംപിന് അത് ചെയ്യാൻ കഴിയില്ലെന്നും ഖമനേയി പറഞ്ഞു. ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസിന്റെ യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തുമെന്നും ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാൻ – യുഎസ് രണ്ടാം […]

Automobiles

10.99 ലക്ഷം രൂപ; ഇ-വിത്താര ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഇ-വിത്താര ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. വാടക അടിസ്ഥാനത്തിൽ ബാറ്ററി നൽകുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരും. BaaS വാടക പ്രോഗ്രാമിന് പുറമെ കാറിന്റെ പൂർണ്ണ വില പട്ടിക കാർ നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡെൽറ്റ ട്രിമിലെ 49kWh ബാറ്ററി […]

Keralam

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളി

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ അപ്പീൽ ഹർജി തള്ളി. ശിക്ഷ റദ്ദാക്കണം എന്ന ആൻ്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് […]

India

അപകീര്‍ത്തി കേസില്‍ ആശ്വാസം; രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കര്‍ണാടക ബിജെപി ഘടകം നല്‍കിയ മാനനഷ്ട കേസില്‍ രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് […]