Keralam

‘വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കും’; മന്ത്രി ആർ ബിന്ദു

വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു. സുപ്രീം കോടതി വിധിയാണ്, കേരളത്തിലെ സർക്കാർ അഭിപ്രായം പറയേണ്ട സ്ഥിതി അല്ലായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. അകാരണമായി അടിസ്ഥാന രഹിതമായി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുകയാണ് ചിലർ ഇതുവരെ ചെയ്തത്. പ്രശ്നം അതിസങ്കീർണമാണ്. ആരാണ് […]

Keralam

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തി. കൊച്ചിയിലെ ഇ ഡി ഓഫീസിൽ മൂന്നരമണിക്കൂറോളമാണ് ജയറാമിനെ ചോദ്യം ചെയ്തത്. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് മൊഴി നൽകിയ ശേഷം ജയറാം പ്രതികരിച്ചു.വീണ്ടും വരാൻ പറഞ്ഞിട്ടില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ സൗഹൃദപരമായിട്ടാണ് സംസാരിച്ചതെന്നും നടൻ […]

Business

ഇന്ന് രണ്ടു തവണയായി ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ പവന് 1120 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും 520 രൂപയാണ് ഇടിഞ്ഞത്. ഇന്ന് രണ്ടു തവണയായി 1640 രൂപ കുറഞ്ഞ സ്വര്‍ണത്തിന്റെ പുതിയ വില 1,13,080 രൂപയാണ്. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് […]

India

ബര്‍ത്ത് കിട്ടിയില്ലേ!, ട്രെയിന്‍ യാത്രയില്‍ അവസാന നിമിഷവും ടിക്കറ്റ് ഉറപ്പാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ യാത്രയുടെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷവും ബര്‍ത്ത് സീറ്റ് ഉറപ്പാക്കാന്‍ സാധിക്കുമോ എന്നത് യാത്രക്കാരുടെ ഇടയില്‍ പതിവായി ചോദിക്കുന്ന ചോദ്യമാണ്. എന്നാല്‍ ഇതും സാധിക്കും എന്നതാണ് സത്യം. അന്തിമ ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷവും (പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂര്‍ മുമ്പ്) ഒഴിഞ്ഞുകിടക്കുന്ന ഒഴിവുള്ള ബെര്‍ത്തുകള്‍ കണ്ടെത്താന്‍ ഐആര്‍സിടിസി […]

Keralam

‘മണിശങ്കർ അയ്യർ കോൺഗ്രസ്‌ കൂറില്ലാത്തയാൾ, പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ’; ഒ.ജെ ജനീഷ്

മണിശങ്കർ അയ്യർ കോൺഗ്രസ്‌ കൂറില്ലാത്തയാളെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. മണിശങ്കർ അയ്യർ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ. മണിശങ്കർ അയ്യർ കോൺഗ്രസിന്റെ ഭാഗമല്ല. കേന്ദ്രത്തിൽ ബിജെപിയെയും സംസ്ഥാനത്ത് ഇടതുപക്ഷത്തെയും പിന്തുണക്കുന്ന ഡബിൾ ഏജന്റാണ് മണിശങ്കർ അയ്യർ. അദ്ദേഹത്തിന്റെ പ്രതികരണം കേരള വിരുദ്ധ പ്രസ്താവനയെന്നും ജനീഷ് […]

World

ബ്രിട്ടനില്‍ തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പിരിച്ചുവിടല്‍ കൂടി

ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഡിസംബറില്‍ തൊഴിലില്ലായ്മ 5.2 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. 2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ 4.1 ശതമാനത്തിലായിരുന്നു തൊഴിലില്ലായ്മ. സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്താണ് ലേബര്‍ അധികാരം നേടിയത്. […]

World

മാസ്റ്റര്‍ ക്ലാസ് പ്രകടനവുമായി ഷമി: രഞ്ജി സെമിയിൽ 8 വിക്കറ്റ് നേട്ടം; സെലക്ടർമാർക്ക് ശക്തമായ മറുപടി

കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും മാസ്റ്റർക്ലാസ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി സെമിയില്‍ ജമ്മു കശ്മീരിനെതിരെ ബംഗാളിനായി 90 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗാള്‍ ഒന്നാം […]

Keralam

ചക്രവാതച്ചുഴി, ന്യൂനമര്‍ദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും; 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും […]

Movies

ജന‘നായ’കൻ തിയറ്ററിൽ; പെണ്ണും പൊറാട്ടും പ്രേക്ഷക – നിരൂപക ശ്രദ്ധ നേടുന്നു

നടനെന്ന നിലയിൽ ശ്രദ്ധേയനായ രാജേഷ് മാധവൻ, ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന വിശേഷണത്തോടെയാണ് പെണ്ണും പൊറാട്ടും പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ജന‘നായ‘കൻ എന്ന പേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റർ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായി വന്ന സുട്ടു എന്ന നായയുടെ മുഖം വെച്ച പോസ്റ്റർ ആണിപ്പോൾ വൈറൽ […]

Keralam

കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് നടപടി. മാർച്ച് 13 ന് നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. […]