Keralam

ശബരിമല യുവതി പ്രവേശനം: വിശ്വാസികളെ വെറുപ്പിക്കാതെ നീങ്ങാൻ സർക്കാർ; നീക്കം നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ അതീവ ജാഗ്രതയോടെ നീങ്ങാനുറച്ച് എൽഡിഎഫ്. യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധനയിൽ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി സുരക്ഷിതമായ നിലപാട് കൈക്കൊള്ളാനാണ് സർക്കാർ തീരുമാനം. മാർച്ച് 14നകം കേസിലെ കക്ഷികൾ വാദങ്ങൾ എഴുതി നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് […]

Keralam

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചിലവ് കണക്കുകളിൽ മുൻ ദേവസ്വം ബോർഡിന്റേതാണ് പിഴവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. യുദ്ധ കാലാടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കാനായി ടാസ്ഫ് ഫോഴ്സ് രൂപീകരിച്ചു. പിഴവ് ഓഡിറ്ററുടേതല്ലെന്നും ഓഡിറ്റർക്ക് ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകിയില്ലെന്നും കെ ജയകുമാർ പറഞ്ഞു. ഓഡിറ്റ് […]

Keralam

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കേയാണ് പൂജ മുടങ്ങിയത്. ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച് വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 2040 വരെ ശബരിമല […]

World

തായ്‌വാനിലേക്ക് ആയുധങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: തായ്‌വാനിലേക്ക് ആയുധങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനിസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയ്‌ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും ട്രംപ് അറിയിച്ചു. അതേസമയം ചൈന ഈ നീക്കത്തിനെതിരെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘തായ്‌വാനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കണോ വേണ്ടയോ തുടങ്ങിയ ചർച്ചകൾ പുരോഗമിക്കുകയാണ്. […]

Keralam

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. […]

Keralam

‘ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു’; വിമര്‍ശനം തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നെന്ന് എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദത്തില്‍ എഡിറ്റോറിയല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലെങ്കില്‍ സമുദായം ബാലറ്റിലൂടെ മറുപടി പറയുമെന്നും വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്. യോഗനാദത്തിലെ […]

Movies

‘ഗോഡ്‌ഫാദര്‍’ താരം റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു; വിട പറഞ്ഞത് ഹോളിവുഡിന്‍റെ മികച്ച താരം

‘ദ് ഗോഡ്‌ഫാദര്‍’, ‘അപ്പോക്കലിപ്‌സ് നൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഓസ്‌കര്‍ ജേതാവ് റോബര്‍ട്ട് ഡുവല്‍ (95) അന്തരിച്ചു. വെര്‍ജീനിയയിലെ മിഡില്‍ ബര്‍ഗിലുള്ള വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്‌ച ഭാര്യ ലൂസിയാനയാണ് മരണവിവരം അറിയിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. 1963 ല്‍ ടു […]

Keralam

സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാംപെയ്‌നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്‌ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് […]

India

വേനലവധി കണക്കിലെടുത്ത് അടിമുടി മാറ്റം; സര്‍വീസിന്‍റെ എണ്ണം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

മുംബൈ: വേനൽകാല അവധികളുടെ ഭാഗമായി യാത്രാ ഷെഡ്യൂളുകൾ പുതുക്കി എയർ ഇന്ത്യ. നിലവിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പ്രധാനപ്പെട്ട അന്താരാഷ്‌ട്ര സർവീസുകളെ മെച്ചപ്പെടുത്താനായി നവീകരിച്ച ക്യാബിനുകൾ വിമാനങ്ങളിൽ വിന്യസിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. അന്താരാഷ്‌ട്ര സർവീസുകൾ വർധിപ്പിക്കുന്നതോടൊപ്പം ഓരോ റൂട്ടിലും പ്രതിമാസം 2,048 സീറ്റുകൾ അധികം ചേർക്കുമെന്നും എയർ ഇന്ത്യ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയറാം ഇഡി ഓഫീസില്‍ എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം പറഞ്ഞു. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും ജയറാം പറഞ്ഞു. […]